മറ്റു ടീമുകളിൽ എളുപ്പമായിരിക്കും, ഇവിടെ അങ്ങനെയല്ല:സാഞ്ചോയെ കുറിച്ച് ടെൻ ഹാഗ്

എറിക്ക് ടെൻ ഹാഗിന് കീഴിൽ അയാക്സിൽ വെച്ച് മികച്ച പ്രകടനം നടത്തിയ സൂപ്പർ താരമാണ് വാൻ ഡി ബീക്ക്.പിന്നീട് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയായിരുന്നു.എന്നാൽ യുണൈറ്റഡിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.ജേഡൻ സാഞ്ചോയുടെ കാര്യവും ഇതിന് സമാനമാണ്.ബൊറൂസിയയിൽ മിന്നുന്ന പ്രകടനം നടത്തിയ താരത്തിന് യുണൈറ്റഡിൽ തിളങ്ങാൻ കഴിഞ്ഞില്ല. മാത്രമല്ല പരിശീലകനായ ടെൻ ഹാഗുമായി അദ്ദേഹം ഉടക്കുകയും ചെയ്തു.

ഏതായാലും ഇതിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോൾ ടെൻ ഹാഗ് സംസാരിച്ചിട്ടുണ്ട്. മറ്റു ടീമുകളിൽ കളിക്കാൻ എളുപ്പമായിരിക്കും എന്നും എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അങ്ങനെയല്ല എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് പ്രഷർ തന്നെയാണ്.ബിബിസിയോട് സംസാരിക്കുകയായിരുന്നു യുണൈറ്റഡ് പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങളുടെ കഴിവുകളിൽ നിങ്ങൾക്ക് എത്രത്തോളം വിശ്വാസമുണ്ട് എന്നതിന് ആശ്രയിച്ചാണ് അത് ഇരിക്കുന്നത്.പക്ഷേ ഇവിടെ എടുത്തു പറയേണ്ട കാര്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനേക്കാൾ ബുദ്ധിമുട്ടാണ്.മറ്റുള്ള ടീമുകളിൽ കളിക്കുക എന്നത് എളുപ്പമുള്ളതായിരിക്കും.പക്ഷേ യുണൈറ്റഡിൽ അങ്ങനെയല്ല.കാരണം ഇവിടെ പ്രഷർ വളരെയധികം കൂടുതലാണ്.ആ പ്രഷറിനെ കൈകാര്യം ചെയ്യേണ്ടതുണ്ട്.ക്ലബ്ബ് ആഗ്രഹിക്കുന്നത് ഓരോ താരത്തിന്റെയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം എന്നുള്ളത് തന്നെയാണ്.പക്ഷേ അത് ആ താരത്തിന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ആശ്രയിച്ചിരിക്കുന്നു “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ടെൻ ഹാഗ് തന്നെ ബലിയാടാക്കുന്നു എന്ന് സാഞ്ചോ പരസ്യമായി ആരോപിക്കുകയായിരുന്നു.ഇതോടെ ടെൻ ഹാഗ് അദ്ദേഹത്തെ പുറത്താക്കി. മാപ്പ് പറയാതെ തിരിച്ചെടുക്കില്ല എന്ന നിലപാടിലാണ് യുണൈറ്റഡ് പരിശീലകൻ ഉള്ളത്. എന്നാൽ മാപ്പ് പറയാൻ ഇതുവരെ സാഞ്ചോ തയ്യാറായിട്ടില്ല. മറിച്ച് ലോൺ അടിസ്ഥാനത്തിൽ തന്നെ മുൻ ക്ലബ് ആയ ബൊറൂസിയയിലേക്ക് തന്നെ പോവാനാണ് താരത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *