ബ്രൂണോ ഫെർണാണ്ടസിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ എൽ ക്ലാസിക്കോക്ക് കളമൊരുങ്ങുന്നു !

കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിലായിരുന്നു സ്പോർട്ടിങ് ലിസ്ബണിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. പിന്നീട് താരത്തിന്റെ അത്ഭുതപ്രകടനത്തിനായി പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. താരത്തിന്റെ ചിറകിലേറി മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ താരം ഈ സീസണിൽ യുണൈറ്റഡിൽ തൃപ്തനല്ല എന്നാണ് വാർത്തകൾ. ഇന്നലെ നടന്ന മത്സരത്തിൽ താരം പെനാൽറ്റി പാഴാക്കിയെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷെ 6-1 ടോട്ടൻഹാമിനോട് പരാജയമറിഞ്ഞ മത്സരത്തിൽ താരത്തെ പിൻവലിച്ചത് ബ്രൂണോയെ അസംതൃപ്തനാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന് വേണ്ടി വമ്പൻ ക്ലബുകൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. താരം യുണൈറ്റഡ് വിടാൻ തയ്യാറായാൽ ട്രാൻസ്ഫർ മാർക്കറ്റിൽ മറ്റൊരു എൽ ക്ലാസിക്കോക്കാണ് കളമൊരുങ്ങുന്നത്.

താരത്തിന് വേണ്ടി റയൽ മാഡ്രിഡും ബാഴ്സയും രംഗത്ത് വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഈ വാർത്തയുടെ ഉറവിടം. താരത്തിനെ ലഭിക്കാനുള്ള സാധ്യതകളാണ് ഇരുക്ലബുകളും വിലയിരുത്തുന്നത്. 68 മില്യൺ യൂറോക്കായിരുന്നു താരം സ്പോർട്ടിങ് ലിസ്ബണിൽ നിന്നും യുണൈറ്റഡിൽ എത്തിയത്. ഇരുപത്തിയാറുകാരനായ ബ്രൂണോ മാഞ്ചസ്റ്ററിന് വേണ്ടി ഇതിനകം തന്നെ പതിനാലിൽ പരം ഗോളുകൾ നേടികഴിഞ്ഞു. ഏതായാലും താരം യുണൈറ്റഡ് വിടാൻ സമ്മതം അറിയിച്ചാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു എൽ ക്ലാസിക്കോ കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *