ബ്രൂണോ ഗുയ്മിറസ് ന്യൂകാസിൽ വിടുന്നു? ബ്രസീലിയൻ താരം മറ്റൊരു വമ്പൻ ക്ലബ്ബിലേക്ക്!

2022 ജനുവരി മാസത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ ബ്രൂണോ ഗുയ്മിറസിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കിയത്.താരത്തിനു വേണ്ടി 34 മില്യൻ പൗണ്ടാണ് അവർ ചിലവഴിച്ചത്. വേണ്ടി മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തിരുന്നു. ഇതോടുകൂടി അദ്ദേഹത്തിന്റെ കരാർ ന്യൂകാസിൽ ദീർഘിപ്പിക്കുകയും പുതിയ റിലീസ് ക്ലോസ് നിശ്ചയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ന്യൂകാസിൽ യുണൈറ്റഡ് ഇപ്പോൾ ഒരു പ്രതിസന്ധി സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.PSR നിയമം പ്രകാരം അവർക്ക് താരങ്ങളെ വിൽക്കേണ്ട ഒരു അവസ്ഥ വന്നു ചേർന്നിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ ബ്രസീലിയൻ സൂപ്പർതാരത്തെ വിൽക്കാൻ ന്യൂകാസിൽ ആലോചിക്കുന്നുണ്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ ഒരു മികച്ച തുകക്ക് താരത്തെ കൈമാറാനാണ് ഇവരുടെ പദ്ധതികൾ.

ബ്രൂണോ ഗുയ്മിറസിന് വേണ്ടി നിലവിൽ സജീവമായി രംഗത്തുള്ളത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ്. നേരത്തെ തന്നെ ബ്രൂണോയുടെ ക്യാമ്പുമായി ഇവർ ചർച്ച ചെയ്തിട്ടുണ്ട്. പക്ഷേ ന്യൂകാസിൽ യുണൈറ്റഡിന് താരത്തിന്റെ റിലീസ് ക്ലോസ് ലഭിക്കേണ്ടതുണ്ട്.100 മില്യൺ പൗണ്ട് ആണ് താരത്തിന്റെ ഇപ്പോഴത്തെ റിലീസ് ക്ലോസ്. ഇത്രയും വലിയ തുക നൽകാൻ പിഎസ്ജി തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഏതായാലും ഈ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ ഇതിനൊരു പരിഹാരം കാണാൻ ആയിരിക്കും ഈ പാർട്ടികളും ശ്രമിക്കുക.

ബ്രൂണോയുടെ തീരുമാനം കൂടി ഇവിടെ നിർണായകമാകും. അദ്ദേഹം പിഎസ്ജിയിലേക്ക് ചേക്കേറാൻ പൂർണ്ണമായും സമ്മതം പ്രകടിപ്പിച്ചിട്ടില്ല.താരത്തെ കൺവിൻസ് ചെയ്യിക്കേണ്ട ജോലി ഇനിയും ക്ലബ്ബിന് ബാക്കിയാണ്. ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ അദ്ദേഹത്തിനോ ക്ലബ്ബിനോ കഴിഞ്ഞിട്ടില്ല. 20 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് ഈ മധ്യനിര താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *