ബ്രസീലിൽ കളിക്കാനുള്ള ക്ഷണം നിരസിച്ച് റാമോസ്!

റയൽ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പർതാരമായിരുന്ന സെർജിയോ റാമോസ് നിലവിൽ ഫ്രീ ഏജന്റാണ്. കഴിഞ്ഞ വർഷം അദ്ദേഹം സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒതുക്കേണ്ടതില്ല എന്ന് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് പുതിയ ക്ലബ്ബിന് കണ്ടെത്താൻ ഇതുവരെ റാമോസിന് കഴിഞ്ഞിട്ടില്ല.

താരവുമായി ബന്ധപ്പെട്ട കൊണ്ട് ഒരുപാട് റൂമറുകൾ പുറത്തേക്ക് വരുന്നുണ്ട്. സൗദി അറേബ്യൻ ക്ലബ്ബുകൾ ആയ അൽ നസ്ർ,അൽ ഉറൂബ എന്നിവർക്കൊക്കെ ഈ താരത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വലിയ പുരോഗതിയൊന്നും സംഭവിച്ചില്ല.പിന്നീട് റാമോസിനു വേണ്ടി ബ്രസീലിയൻ ക്ലബ്ബുകളാണ് രംഗത്ത് വന്നത്. ബ്രസീലിയൻ വമ്പൻമാരായ ഫ്ലെമെങ്കോ,കൊറിന്ത്യൻസ്,വാസ്ക്കോ ഡേ ഗാമ,ബൊട്ടഫോഗോ എന്നിവരൊക്കെ ഈ താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ താരം ആവശ്യപ്പെടുന്ന സാലറി വളരെ ഉയർന്നതാണ്. അതുകൊണ്ടുതന്നെ കൊറിന്ത്യൻസ് ഒഴികെയുള്ള 3 ബ്രസീലിയൻ ക്ലബ്ബുകളും താരത്തിന് വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്.

കൊറിന്ത്യൻസ് ഇപ്പോഴും താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.പക്ഷേ നിലവിൽ ബ്രസീലിലേക്ക് പോകേണ്ടതില്ല എന്ന ഒരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ട്.മറിച്ച് അമേരിക്കൻ ലീഗിലേക്ക് പോകാനുള്ള ഒരു ശ്രമമായിരിക്കും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക.അമേരിക്കൻ ക്ലബ്ബായ സാൻ ഡിയഗോ എഫ്സിക്ക് റാമോസിൽ താല്പര്യമുണ്ട്. അദ്ദേഹം ആവശ്യപ്പെടുന്ന സാലറി നൽകാൻ ഇവർക്ക് കഴിഞ്ഞാൽ തീർച്ചയായും റാമോസിനെ അമേരിക്കയിൽ കാണാൻ കഴിഞ്ഞേക്കും.താരത്തിന്റെ സഹതാരമായിരുന്ന മെസ്സി ഇപ്പോൾ അമേരിക്കയിലാണ് കളിക്കുന്നത്.

ഫ്രീ ഏജന്റായത് കൊണ്ട് തന്നെ ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ അദ്ദേഹത്തിന് സാധിക്കും.തുർക്കിഷ് ക്ലബായ ഗലാറ്റസറെക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും അതിലും പുരോഗതി ഒന്നും സംഭവിച്ചിട്ടില്ല. ഏതായാലും പുതിയ ഒരു ക്ലബ്ബിനെ കണ്ടെത്താനുള്ള റാമോസിന്റെ ശ്രമം തുടരുകയാണ്. കരിയറിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള താരം കൂടിയാണ് സെർജിയോ റാമോസ്.

Leave a Reply

Your email address will not be published. Required fields are marked *