ബ്രസീലിയൻ താരത്തിന് ടോട്ടൻഹാമിന്റെ ഓഫർ, നിരസിച്ച് ഫ്ലെമെങ്കോ

ബ്രസീലിന്റെ ഭാവി താരങ്ങളിലൊരാളായി കണക്കാക്കുന്ന ജേഴ്‌സണ് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാമിന്റെ ഓഫർ. പതിനാറ് മില്യൺ പൗണ്ട് (18 മില്യൺ യുറോ) ആണ് ഈ ഇരുപത്തിമൂന്നുകാരനായ താരത്തിന് വേണ്ടി ടോട്ടൻഹാം ഓഫർ ചെയ്തത്. ഫുട്ബോൾ മാധ്യമമായ ഗോൾ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. ജേഴ്‌സണിന്റെ ഏജന്റിനോട് സ്പർസ് ചെയർമാൻ ഡാനിയൽ ലെവി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഒടുവിൽ മുന്നോട്ട് വെച്ച ബിഡ് ആണ് ഫ്ലെമെങ്കോ നിരസിച്ചത്. കൂടുതൽ തുകയാണ് താരത്തിന് വേണ്ടി ക്ലബ്‌ പ്രതീക്ഷിക്കുന്നത്. 35 മില്യൺ യുറോയെങ്കിലും ലഭിക്കണം എന്ന നിലപാടിലാണ് ഫ്ലെമെങ്കോ. മധ്യനിരയിൽ മികച്ച ഫോമിൽ കളിക്കുന്ന താരം മുൻപേ വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാണ്. മുൻപ് ബാഴ്സ, ആഴ്‌സണൽ, ബൊറൂസിയ എന്നിവരെ മറികടന്നായിരുന്നു റോമ താരത്തെ റാഞ്ചിയിരുന്നത്. പിന്നീട് ഫിയോറെന്റിനയിൽ ലോണിൽ താരം കളിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം റെക്കോർഡ് തുകക്ക് താരത്തെ ഫ്ലെമെങ്കോ ക്ലബിൽ എത്തിക്കുകയായിരുന്നു. ഒരു ബ്രസീലിയൻ ക്ലബ് വാങ്ങുന്ന ഏറ്റവും വില കൂടിയ ബ്രസീലിയൻ താരം എന്ന ഖ്യാതി ജേഴ്‌സണ് ലഭിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലും താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ യൂറോപ്യൻ വമ്പൻമാർ താരത്തെ ലക്ഷ്യമിടുകയായിരുന്നു. ബോക്സ്‌ ടു ബോക്സ്‌ മിഡ്ഫീൽഡർ ആയ താരത്തിന് വേണ്ടി ബൊറൂസിയ ഡോർട്മുണ്ടും ചെൽസിയും നിലവിൽ രംഗത്തുണ്ട്. ഇവരിൽ നിന്ന് മികച്ച ഒരു ഓഫർ വരുമെന്ന പ്രതീക്ഷയിലാണ് ഫ്ലെമെങ്കോ. 2014-2016 സീസണിൽ ഫ്ലുമിനെൻസിലൂടെയാണ് താരം ഉദയം ചെയ്യുന്നത്. ഫ്ലെമെങ്കോ പരിശീലകൻ ജോർഗേ ജീസസിന്കീഴിൽ ഒരുപാട് മികച്ചതാവാൻ ഈ ഇടക്കാലയളവിൽ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *