ബെൻസിമയുടെ കാര്യത്തിൽ നിലപാട് സ്വീകരിച്ച് റയൽ മാഡ്രിഡ്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം കരിം ബെൻസിമ റയൽ മാഡ്രിഡ് വിട്ടത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിലേക്കാണ് ബെൻസിമ ചേക്കേറിയത്.അവിടെ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.ആകെ കളിച്ച 24 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ താരം നേടിയിട്ടുണ്ട്. ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

പക്ഷേ ക്ലബ്ബ് മോശം പ്രകടനമാണ് നടത്തുന്നത്. മാത്രമല്ല സ്വന്തം ആരാധകരിൽ നിന്നും ആറ്റിറ്റ്യൂഡിന്റെ പേരിൽ വലിയ വിമർശനങ്ങൾ ബെൻസിമക്ക് ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല പറഞ്ഞ സമയത്ത് ടീമിനോടൊപ്പം ജോയിൻ ചെയ്യാത്തതിന്റെ പേരിൽ അദ്ദേഹത്തെ ദുബായ് ടൂറിൽ നിന്നും ക്ലബ്ബ് ഒഴിവാക്കുകയും ചെയ്തിരുന്നു.ഇങ്ങനെ സംഘർഷഭരിതമായ ഒരു സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിലേക്ക് തന്നെ മടങ്ങിവരാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മുന്നിലുള്ള ഒരു ഓപ്ഷൻ മുൻ ക്ലബ്ബായ റയൽ മാഡ്രിഡാണ്.പക്ഷേ ഇക്കാര്യത്തിൽ റയൽ മാഡ്രിഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ബെൻസിമ എന്നുള്ളത് അടഞ്ഞ അധ്യായമാണ്.അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നില്ല.അദ്ദേഹത്തിന്റെ റയൽ കരിയറിന് അവസാനമായിട്ടുണ്ട്.

അതുകൊണ്ടുതന്നെ റയലിന്റെ വാതിലുകൾ അദ്ദേഹത്തിന് മുന്നിൽ അടക്കപ്പെട്ടു എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ നിരവധി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി,ആഴ്സണൽ തുടങ്ങിയവരുമായി ബന്ധപ്പെട്ട റൂമറുകൾ ഒക്കെ സജീവമാണ്. ഏതായാലും താരത്തെ കൈവിടാൻ ഇത്തിഹാദ് തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. സൗദി അറേബ്യയിലേക്ക് എത്തിയ ഹെന്റെഴ്സൺ 6 മാസത്തിനു ശേഷം യൂറോപ്പിലേക്ക് തന്നെ ഇപ്പോൾ മടങ്ങി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *