ബാഴ്സ നോട്ടമിട്ട സൂപ്പർ താരത്തെ സിറ്റിയിലെത്തിക്കാൻ പെപ്!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.അവരുടെ പരിശീലകനായ ചാവിയെ ക്ലബ്ബ് പുറത്താക്കിയിരുന്നു. പകരം ജർമ്മൻ പരിശീലകനായ ഹാൻസി ഫ്ലിക്കിനെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു.ഫ്ലിക്കിന് പരിചയമുള്ള ചില താരങ്ങളെ ബാഴ്സ കൊണ്ടുവരാൻ ശ്രമിച്ചേക്കും.
നേരത്തെ തന്നെ ബാഴ്സലോണ ടീമിലേക്ക് എത്തിക്കാൻ താല്പര്യമുള്ള താരമാണ് ജർമൻ സൂപ്പർതാരമായ ജോഷുവ കിമ്മിച്ച്.ഫ്ലിക്ക് ഇദ്ദേഹത്തെ നാല് വർഷത്തോളം പരിശീലിപ്പിച്ചിട്ടുണ്ട്. വരുന്ന സമ്മറിൽ ബാഴ്സ ഈ താരത്തിനു വേണ്ടി പരമാവധി ശ്രമിച്ചേക്കും.ഫ്ലിക്കിന്റെ സാന്നിദ്ധ്യം തങ്ങൾക്ക് സഹായകരമാകും എന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്തെന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഈ ജർമൻ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്. അവരുടെ പരിശീലകനായ പെപ്പിന് താല്പര്യമുള്ള താരം കൂടിയാണ് കിമ്മിച്ച്.ബയേണുമായുള്ള കോൺട്രാക്ടിലെ തന്റെ അവസാന വർഷത്തിലേക്ക് ഇപ്പോൾ താരം പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഈ മധ്യനിര താരത്തിനു വേണ്ടി ബാഴ്സയും സിറ്റിയും ഒരുപോലെ പോരാടിയേക്കും.
നേരത്തെ RB ലീപ്സിഗിൽ നിന്നായിരുന്നു ബയേൺ കിമ്മിച്ചിനെ കൊണ്ടുവന്നിരുന്നത്. അന്ന് ബയേണിന്റെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത് പെപ് ഗാർഡിയോളയായിരുന്നു. ഈ താരത്തെ നന്നായി അറിയുന്ന പരിശീലകൻ കൂടിയാണ് പെപ്. ഏതായാലും തന്നെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന റൂമറകളെക്കുറിച്ച് ഈ താരം തന്നെ പ്രതികരിച്ചിരുന്നു. ആദ്യം ക്ലബ്ബുമായി താൻ തന്റെ ഭാവിയെക്കുറിച്ച് ചർച്ചചെയ്യും എന്നായിരുന്നു കിമ്മിച്ച് പറഞ്ഞിരുന്നത്.നിലവിൽ ജർമ്മൻ ദേശീയ ടീമിനോടൊപ്പമാണ് താരം ഉള്ളത്. യൂറോ കപ്പ്നു ശേഷമാണ് ക്ലബ്ബിലെ ഭാവിയെക്കുറിച്ച് അദ്ദേഹം തീരുമാനങ്ങൾ എടുക്കുക.