ബാഴ്സ കഠിനമായി ശ്രമിച്ചു, പക്ഷേ നെയ്മർക്ക് താല്പര്യമില്ലായിരുന്നു : ഖലീഫി!
സൂപ്പർ താരം നെയ്മർ ജൂനിയർക്ക് വേണ്ടി എഫ്സി ബാഴ്സലോണ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി. എന്നാൽ നെയ്മർക്ക് ബാഴ്സയിലേക്ക് പോകാൻ താല്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ശേഷം നെയ്മർ ജൂനിയർ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയിരുന്നു.2025 വരെയാണ് നെയ്മർ പിഎസ്ജിയുമായി കരാർ പുതുക്കിയത്. ഇതോടെ നെയ്മറെ ടീമിലെത്തിക്കാമെന്ന ബാഴ്‌സയുടെ മോഹങ്ങൾ പൊലിയുകയായിരുന്നു.
“Barcelona always wanted to bring Neymar back, that is no secret. But did Neymar want to go? No.”
— FootballPurists (@FootballPurist_) June 6, 2021
– PSG President, Al-Khelaifi pic.twitter.com/RKWWBpCB8E
” നെയ്മറെ സൈൻ ചെയ്യാൻ വേണ്ടി ബാഴ്സ കഠിനമായി പരിശ്രമിച്ചിരുന്നു.പക്ഷേ ഞങ്ങൾ അത് നിരസിക്കുകയായിരുന്നു.എനിക്ക് തോന്നുന്നത് ബാഴ്‌സക്ക് ചില സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്.പക്ഷേ അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.ബാഴ്സ എപ്പോഴും നെയ്മറെ ഇഷ്ടപ്പെട്ടിരുന്നു.അതൊരു രഹസ്യമല്ല.പക്ഷേ നെയ്മർക്ക് ബാഴ്‌സയിലേക്ക് പോവാൻ താല്പര്യമില്ലായിരുന്നു.ഒരുപക്ഷെ അദ്ദേഹം പൂർണ്ണമായും ഇവിടെ അഡാപ്റ്റഡായിട്ടുണ്ടാവില്ല. എന്നിരുന്നാലും നിങ്ങൾ ഇപ്പോൾ അദ്ദേഹത്തെ വിളിച്ചു നോക്കൂ.. അദ്ദേഹം ഹാപ്പിയാണ് എന്നായിരിക്കും നിങ്ങളോട് പറയുക ” ഖലീഫി പറഞ്ഞു.