ബാഴ്സക്ക് പണി കിട്ടും,ബെർണാഡോ സിൽവക്ക് വേണ്ടി വമ്പൻ ഓഫർ നൽകാൻ PSG!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ക്ലബ്ബുകളിലൊന്ന് എഫ്സി ബാഴ്സലോണയയാണ്. ഫുട്ബോൾ ലോകത്തെ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു.ഈ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ഒരല്പം ബുദ്ധിമുട്ടിയെങ്കിലും ബാഴ്സ അത് പരിഹരിക്കുകയും ചെയ്തു.

ഏതായാലും ഇനി ബാഴ്സയുടെ അടുത്ത ലക്ഷ്യം ബെർണാഡോ സിൽവയാണ് എന്നുള്ളത് പരസ്യമായ കാര്യമാണ്. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും ബാഴ്സ നടക്കുന്നുണ്ട്. അതേസമയം ബെർണാഡോ സിൽവ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താൻ ഒരിക്കലും അതിന് തടസ്സം നിൽക്കില്ല എന്നുള്ള നിലപാട് പരിശീലകനായ പെപ് ഗ്വാർഡിയോള വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ ബാഴ്സക്ക് പുറമെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും സിൽവക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഉടൻതന്നെ ഒരു വമ്പൻ ഓഫർ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിക്ക് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. 70 മില്യൺ യൂറോയായിരിക്കും സിൽവക്ക് വേണ്ടി പിഎസ്ജി ഓഫർ ചെയ്യുക. പ്രമുഖ മാധ്യമമായ ദി ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സിൽവയുമായി പേഴ്സണൽ എഗ്രിമെന്റിൽ എത്തുക എന്നുള്ളത് ഒരു ബുദ്ധിമുട്ടാവില്ല എന്നുള്ളതാണ് പിഎസ്ജിയുടെ വിശ്വാസം. ഏതായാലും സിറ്റിയുമായി ആദ്യം ഒരു കരാറിൽ എത്താനുള്ള ശ്രമങ്ങളാണ് നിലവിൽ പിഎസ്ജി നടത്തുന്നത്.ഇത് ബാഴ്സക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ്.

നേരത്തെ പോർച്ചുഗീസ് മധ്യനിരതാരങ്ങളായ വീറ്റിഞ്ഞ,റെനാറ്റോ സാഞ്ചസ് എന്നിവരെ സ്വന്തമാക്കാൻ പി എസ്ജിക്ക് സാധിച്ചിരുന്നു. ഇനി സിൽവയെ കൂടി എത്തിച്ചുകൊണ്ട് ഒരു പോർച്ചുഗീസ് മധ്യനിര കെട്ടിപ്പടുത്തുയർത്താനാണ് പിഎസ്ജി ഇപ്പോൾ ശ്രമിക്കുന്നത്. പക്ഷേ സിൽവയുടെ തീരുമാനം കൂടി ഇതിൽ നിർണായകമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *