ബാഴ്സക്ക് ഡീപേയെ സ്വന്തമാക്കാനുള്ള അവസാനതിയ്യതി നിശ്ചയിച്ച് ലിയോൺ !

ക്ലബ് വിട്ട സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് പകരകരമായി ഒരു താരത്തെ പോലും ഇതുവരെ ക്ലബ്ബിൽ എത്തിക്കാനായിട്ടില്ല എന്നുള്ളത് ബാഴ്‌സയെ സംബന്ധിച്ചെടുത്തോളം വളരെ വലിയ തിരിച്ചടി തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ഫാറ്റി മിന്നിയിരുന്നുവെങ്കിലും സുവാരസിനെ പോലെ സ്ഥിരത പുലർത്തുമോ എന്നുള്ളത് വളരെ വലിയൊരു ചോദ്യമാണ്. പക്ഷെ സുവരസിന്റെ പകരക്കാരനായി ഒരു സ്‌ട്രൈക്കർ കൂടി ബാഴ്‌സയിലേക്ക് വന്നാൽ അത് കൂമാന് കാര്യങ്ങൾ എളുപ്പമാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത്കൊണ്ട് തന്നെ സുവാരസിന്റെ സ്ഥാനത്തേക്ക് ഏറെ കാലം മുമ്പ് തന്നെ ബാഴ്സ കണ്ടുവെച്ചിരുന്ന താരമാണ് അർജന്റൈൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ്. പക്ഷെ ലൗറ്ററോ ഇന്ററിൽ തന്നെ തുടരുമെന്ന് താരത്തിന്റെ ഏജന്റ് പറഞ്ഞതോടെ ബാഴ്സയുടെ മുന്നിലുള്ള ആ വഴി അടയുകയായിരുന്നു. പിന്നീട് ബാഴ്‌സയുടെ മുന്നിലുള്ള പ്രതീക്ഷ കൂമാൻ നോട്ടമിട്ട ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേയാണ്. എന്നാൽ സാമ്പത്തികപ്രശ്നങ്ങൾ കാരണം അത് മുടങ്ങികിടക്കുകയായിരുന്നു. എന്നാലിപ്പോൾ ഡീപേയുടെ കാര്യത്തിൽ തങ്ങളുടെ തീരുമാനം അറിയിച്ചിരിക്കുകയാണിപ്പോൾ ലിയോൺ.

അടുത്ത വെള്ളിയാഴ്ച്ചക്കകം ഡീപ്പേയുടെ കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ പിന്നീട് വിട്ടു തരില്ല എന്നാണ് ഇപ്പോൾ ലിയോണിന്റെ നിലപാട്. അതായത് അടുത്ത വെള്ളിയാഴ്ച വരെ ഡീപ്പേയെ സ്വന്തമാക്കാൻ ബാഴ്സക്ക് സമയമുണ്ട് എന്നർത്ഥം. ഡീപ്പേയുടെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ ലിയോൺ താരങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് ലിയോണിന്റെ നിലപാട്. മധ്യനിര താരമായ ഹൗസ്സം ഔറിനെ ആഴ്‌സണൽ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലിയോൺ പ്രസിഡന്റ്‌ ജീൻ മിഷേൽ ഓലസ് മാധ്യമമായ ടെലിഫൂട്ടിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ” ഞാൻ എന്റെ താരങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത് ഇങ്ങനെയാണ്, ക്ലബ് വിടാൻ ഉദ്ദേശിക്കുന്നവർ വെള്ളിയാഴ്ച്ചക്കകം ക്ലബ് വിടണം.അല്ലെങ്കിൽ അതിന് ശേഷം നിങ്ങൾ ലിയോണിൽ തന്നെ തുടരും. വെള്ളിയാഴ്ച്ചക്ക് ശേഷം ഒരാളും ക്ലബ്ബിന് പുറത്തേക്ക് പോവില്ല. ഇതാണ് അദ്ദേഹം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *