ഫ്രീ ഏജന്റായി പോർച്ചുഗീസ് സൂപ്പർ താരം,ഇനി എങ്ങോട്ട്?
2007 മുതൽ 2015 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നാനി. അക്കാലയളവിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടാതെ സ്പോർട്ടിങ് സിപി,ഫെനർബാഷെ,വലൻസിയ തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇദ്ദേഹം. 2006 മുതൽ 2017 വരെയുള്ള കാലയളവിൽ പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 112 മത്സരങ്ങൾ നാനി എന്ന മുന്നേറ്റ നിര താരം കളിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ തുർക്കിഷ് ക്ലബായ അഡാന ഡെമിർസ്പോറിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ താരം ഇപ്പോൾ ഫ്രീ ഏജന്റായിട്ടുണ്ട്.ഇമ്മീഡിയറ്റ് എഫക്റ്റ് എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.കൃത്യമായ കാരണം എന്താണ് എന്നുള്ളത് വ്യക്തമല്ല. ഏതായാലും 37 കാരനായ ഈ പോർച്ചുഗീസ് താരത്തിന് ഇനി ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാൻ സാധിക്കും. എന്നാൽ ഏത് ക്ലബ്ബിലേക്കാണ് അദ്ദേഹം പോവാൻ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല.
🔵🇵🇹 Luis Nani leaves Adana Demirspor as his contract has been terminated with immediate effect.
— Fabrizio Romano (@FabrizioRomano) May 13, 2024
Nani, available as free agent again. pic.twitter.com/CPPW2TvUDa
മാഞ്ചസ്റ്റർ യുണൈറ്റഡിലെ നാനി ഫുട്ബോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.അദ്ദേഹത്തിന്റെ ഗോൾ സെലിബ്രേഷനൊക്കെ ലോകപ്രശസ്തമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ദീർഘകാലം കളിച്ചിട്ടുള്ള താരം കൂടിയാണ് നാനി. ക്ലബ്ബ് കരിയറിൽ ആകെ 606 മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 127 ഗോളുകളും 146 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ 16 കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും പ്രധാനപ്പെട്ട ക്ലബ്ബുകളിലേക്ക് തിരിച്ചുവരാൻ നാനിക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. എന്നാൽ അതിനുള്ള സാധ്യത നിലവിലെ അവസ്ഥയിൽ കുറവാണ്.2016ൽ പോർച്ചുഗൽ യൂറോ കപ്പ് സ്വന്തമാക്കിയപ്പോൾ ആ ടീമിന്റെ ഭാഗമാവാൻ ഈ സൂപ്പർതാരത്തിന് സാധിച്ചിരുന്നു.