പ്രീമിയർ ലീഗിലേക്കാണെങ്കിൽ ലിവർപൂളിലേക്കല്ല,എംബപ്പേ തിരഞ്ഞെടുക്കുക മറ്റൊരു ക്ലബ്ബിനെ.
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ എത്രയും പെട്ടെന്ന് ക്ലബ്ബ് വിടാൻ എംബപ്പേയോട് പിഎസ്ജി നിർദ്ദേശിച്ചിട്ടുണ്ട്. താരത്തെ ഫ്രീയായി കൊണ്ട് കൈവിടാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ല.എംബപ്പേ ഈ വിഷയത്തിൽ ഉടൻ തന്നെ ഒരു തീരുമാനമെടുത്തിയേക്കും.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് എംബപ്പേ ചേക്കേറാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്. ഇനി അഥവാ അത് നടന്നിട്ടില്ലെങ്കിൽ എംബപ്പേ ലിവർപൂളിനെ പരിഗണിക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്റിപെന്റന്റെ എന്ന മാധ്യമം പുതിയ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാൻ എംബപ്പേ തീരുമാനിക്കുകയാണെങ്കിൽ അത് ലിവർപൂളിലേക്ക് ആയിരിക്കില്ല.
🚨 If Kylian Mbappé were ever to go to the Premier League, Arsenal would actually be his first choice. 👀
— Transfer News Live (@DeadlineDayLive) July 7, 2023
He likes the evolution of Mikel Arteta's team and would enjoy the challenge of delivering the title to the Gunners again.
(Source: @Independent) pic.twitter.com/lFsEtk7uFM
മറിച്ച് മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിലേക്കായിരിക്കും.ആഴ്സണലിനോടാണ് എംബപ്പേക്ക് ഇപ്പോൾ കൂടുതൽ താല്പര്യം ഉള്ളത്. പ്രത്യേകിച്ച് ആർട്ടെറ്റക്ക് കീഴിൽ ഗണേഴ്സിന്റെ യുവനിര കളിക്കുന്ന രീതി എംബപ്പേയെ കൂടുതൽ ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രീമിയർ ലീഗിൽ ഇപ്പോൾ എംബപ്പേക്ക് താല്പര്യം ആഴ്സണലിനോടാണ്.
പക്ഷേ ഇതൊരു വിദൂര സാധ്യത മാത്രമാണ്. കാരണം എംബപ്പേക്ക് വേണ്ടി സജീവമായി രംഗത്തുള്ളത് റയൽ മാഡ്രിഡ് മാത്രമാണ്.റയലിന് വേണ്ടി കളിക്കുക എന്നുള്ളത് എംബപ്പേയുടെ ദീർഘകാലത്തെ ഒരു സ്വപ്നവുമാണ്.അത്കൊണ്ട് തന്നെ എംബപ്പേ റയലിലേക്ക് തന്നെയായിരിക്കും.അത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉണ്ടാവുമോ അതല്ല അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരിക്കുമോ എന്നുള്ളത് മാത്രമാണ് അറിയേണ്ടത്.