പ്രസിഡന്റായാൽ ലപോർട്ടയുടെ പ്രഥമലക്ഷ്യം ആ ആഴ്സണൽ താരത്തെ ബാഴ്‌സയിലെത്തിക്കൽ !
ഈ വരുന്ന ബാഴ്‌സ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന സ്ഥാനാർത്ഥികളിൽ ഒരാളാണ് ജോൺ ലപോർട്ട. 2003 മുതൽ 2010 വരെയുള്ള ഏഴ് വർഷക്കാലയളവിൽ ബാഴ്സയുടെ പ്രസിഡന്റായി ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പെപ് ഗ്വാർഡിയോളയെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. നിലവിൽ ഇദ്ദേഹത്തിന് വെല്ലുവിളി ഉയർത്തുന്നത് വിക്ടർ ഫോണ്ട് മാത്രമാണ്. ഏതായാലും ലപോർട്ട പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ബാഴ്‌സയിൽ എത്തിക്കാൻ പ്രഥമപരിഗണന നൽകുന്നത് ആഴ്സണൽ താരത്തെയാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് മാധ്യമങ്ങൾ. ആഴ്സണലിന്റെ പ്രതിരോധനിര താരം ഹെക്ടർ ബെല്ലറിനെയാണ് ലപോർട്ട ആദ്യമായി ടീമിലെത്തിക്കാൻ ശ്രമിക്കുകയെന്ന് പ്രമുഖ മാധ്യമമായ സൺഡേ മിററിന്റെ വാദം.
Joan Laporta targets Arsenal's Hector Bellerin as part of Barcelona club president election campaign https://t.co/hwB68RIhlg
— footballespana (@footballespana_) December 20, 2020
സ്പാനിഷ് താരമായ ബെല്ലറിൻ ലാ മാസിയയിലൂടെ വളർന്ന താരമാണ്. തുടർന്ന് 2011-ൽ, തന്റെ പതിനാറാം വയസ്സിൽ ബെല്ലറിൻ ആഴ്സണലിലേക്ക് ചേക്കേറുകയായിരുന്നു. നിലവിൽ 2023 വരെയാണ് ബെല്ലറിന് ബാഴ്‌സയുമായി കരാറുള്ളത്. പക്ഷെ സ്ഥിരമായി അവസരം ലഭിക്കുകയാണെങ്കിൽ താരം ക്ലബ് വിട്ട് തിരികെ ബാഴ്‌സയിലെത്തും. നിലവിൽ പ്രതിരോധനിരയിലാണ് ബാഴ്‌സ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. അതിനാൽ തന്നെ ഡിഫൻഡർമാർക്കാണ് ബാഴ്സ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. മുമ്പും ബെല്ലറിനെ ബാഴ്‌സയുമായി ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും താരത്തിനെ എത്തിക്കാനാണ് ലപോർട്ട ശ്രമിക്കുക എന്നതാണ് മാധ്യമങ്ങളുടെ കണ്ടെത്തലുകൾ.
Arsenal star Hector Bellerin in line for Barcelona transfer return as presidential candidate Joan Laporta eyes £22m deal https://t.co/eFAjYzpq7H
— The Sun – Arsenal (@SunArsenal) December 20, 2020