പ്രതിരോധം ശക്തിപ്പെടുത്തണം,ഹാരി മഗ്വയ്റെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജി!
ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ടെങ്കിലും പിഎസ്ജിയുടെ ഏറ്റവും വലിയ പ്രശ്നം എന്നുള്ളത് ഡിഫൻസ് തന്നെയാണ്.ബയേണും പിഎസ്ജിയും ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ ഏറ്റവും വലിയ വ്യത്യാസവും അത് തന്നെയായിരുന്നു.ബയേണിന്റെ ഡിഫൻസ് ശക്തമായ നിലകൊണ്ടപ്പോൾ പിഎസ്ജിക്ക് അതിന് സാധിക്കാതെ പോവുകയായിരുന്നു.റാമോസും മാർക്കിഞ്ഞോസുമൊക്കെ ഉണ്ടെങ്കിലും പിഎസ്ജിയുടെ ഡിഫൻസ് ഇപ്പോഴും ദുർബലമാണ്.
അതുകൊണ്ടുതന്നെ പ്രതിരോധനിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാൻ ഇപ്പോൾ പിഎസ്ജി ഉദ്ദേശിക്കുന്നുണ്ട്. അതിലൊരു താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായ ഹാരി മഗ്വയ്ർ.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മഗ്വയ്റെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജി ശ്രമിക്കും എന്നുള്ള കാര്യം ഒട്ടുമിക്ക മാധ്യമങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
¿MAGUIRE, COMPAÑERO DE MESSI EN PSG? 🇫🇷 pic.twitter.com/qVevw3RzbK
— Diario Olé (@DiarioOle) March 10, 2023
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗ് വന്നതോടുകൂടി മഗ്വയ്റുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു.അദ്ദേഹത്തിന് സ്ഥിരമായി ബെഞ്ചിൽ ഇരിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിട്ടാലും അത്ഭുതപ്പെടാനൊന്നുമില്ല.
പൊന്നും വില നൽകിക്കൊണ്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കിയിരുന്നത്. എന്നാൽ പലപ്പോഴും അബദ്ധങ്ങൾ വരുത്തിവെക്കുന്ന താരമായിരുന്നു ഇദ്ദേഹം. എന്നിരുന്നാൽ പോലും 50 മില്യൺ യൂറോ എങ്കിലും താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെടുമെന്നാണ് അറിയാൻ കഴിയുന്നത്.മഗ്വയർ പിഎസ്ജിയിൽ എത്തുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.