പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ കാര്യത്തിൽ വളരെയധികം സങ്കടം പ്രകടിപ്പിച്ച് ടുഷേൽ!

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം നടക്കേണ്ട ഒരു ട്രാൻസ്ഫറായിരുന്നു പോർച്ചുഗീസ് സൂപ്പർതാരമായ പലീഞ്ഞയുടേത്.ഫുൾഹാം താരമായ ഇദ്ദേഹം ബയേണുമായുള്ള മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.എന്തിനേറെ പറയുന്നു,ബയേണിനൊപ്പമുള്ള ഫോട്ടോഷൂട്ട് വരെ പൂർത്തിയായിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തിന്റെ ക്ലബ്ബായ ഫുൾഹാം കാലു മാറുകയായിരുന്നു.

പലീഞ്ഞയുടെ പകരക്കാരനെ കണ്ടെത്താൻ സാധിക്കാതെ പോയതോടുകൂടിയാണ് ഫുൾഹാം ഈ ഡീലിൽ നിന്നും പിൻവാങ്ങിയത്. ഇതോടുകൂടി പലീഞ്ഞക്ക് പ്രീമിയർ ലീഗ് ക്ലബ്ബിൽ തന്നെ തുടരേണ്ട അവസ്ഥ വരികയായിരുന്നു. ഇതേക്കുറിച്ച് ബയേണിന്റെ പരിശീലകനായ തോമസ് ടുഷേൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പലീഞ്ഞയുടെ കാര്യത്തിൽ തനിക്ക് വളരെയധികം സങ്കടമുണ്ട് എന്നാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പലീഞ്ഞ ഈ ക്ലബ്ബിൽ ജോയിൻ ചെയ്യാൻ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്. മാത്രമല്ല ഞങ്ങൾക്ക് ഒരുപാട് നൽകാൻ കഴിയുന്ന താരമായിരുന്നു അദ്ദേഹം. എന്താണ് അദ്ദേഹത്തിന്റെ കാര്യത്തിൽ തെറ്റായ സംഭവിച്ചത് എന്നുള്ളത് എനിക്ക് വ്യക്തമല്ല ” ഇതാണ് പരിശീലകനായ തോമസ് ടുഷേൽ പറഞ്ഞിട്ടുള്ളത്.

മറ്റു രണ്ട് താരങ്ങൾക്ക് വേണ്ടിയും ബയേൺ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. നിരവധി ശ്രമങ്ങൾക്ക് ശേഷം ഹാരി കെയ്നിനെ എത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ബയേണിന് സന്തോഷം നൽകുന്ന കാര്യമാണ്. നിലവിൽ ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ ബയേണിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *