പുതിയ താരങ്ങളെ ആവിശ്യമുണ്ട്, കൂമാന് പറയാനുള്ളത് ഇങ്ങനെ !
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകസമയത്തായിരുന്നു ബാഴ്സയുടെ പരിശീലകനായി കൂമാൻ ചുമതലയേറ്റത്. ആ സമയത്ത് ഒരുപാട് താരങ്ങളെ ബാഴ്സയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ബാഴ്സക്ക് അതിന് സാധിച്ചിരുന്നില്ല. പ്രതിരോധനിര താരം സെർജിനോ ഡെസ്റ്റിനെയാണ് ബാഴ്സ അന്ന് സൈൻ ചെയ്തത്. മെംഫിസ് ഡീപേ, വിനാൾഡം, എറിക് ഗാർഷ്യ എന്നിവരെയൊക്കെ ബാഴ്സ ടീമിലെത്തിക്കാൻ വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അതൊക്കെ നടക്കാതെ പോവുകയായിരുന്നു. ഏതായാലും ഈ ജനുവരി ട്രാൻസ്ഫറിലും ബാഴ്സക്ക് സൈനിങ്ങുകൾ ആവിശ്യമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. ചില പൊസിഷനുകളിലേക്ക് മത്സരം ആവിശ്യമുണ്ടെന്നും താരങ്ങളെ എത്തിക്കണമെന്നുമാണ് കൂമാൻ അഭിപ്രായപ്പെട്ടത്.
Koeman wants new signings at @FCBarcelona
— MARCA in English (@MARCAinENGLISH) January 8, 2021
👉 https://t.co/4PlL8waJwX pic.twitter.com/6lv5Jlj6ba
” ചെറിയൊരു കാലയളവിനുള്ള ഭാവിക്ക് വേണ്ടിയാണെങ്കിലും സൈനിംഗുകൾ പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങൾക്ക് ഞങ്ങളുടെ സ്ക്വാഡ് ഇമ്പ്രൂവ് ചെയ്യിക്കേണ്ടതുണ്ട്. ചില പൊസിഷനുകളിൽ കോമ്പിറ്റീഷനുകളും കാര്യക്ഷമതയും ആവിശ്യമുണ്ട്. അങ്ങനെയാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. പക്ഷെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥകളും സാഹചര്യങ്ങളും ഞാൻ മനസിലാക്കുന്നു. അത് സാധ്യമായില്ലെങ്കിൽ അത് സാധ്യമായില്ല.. അത്ര തന്നെ.. അപ്പോൾ ഞങ്ങൾ അടുത്ത വർഷം വരെ കാത്തിരിക്കും ” കൂമാൻ പറഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തിൽ ഗ്രനാഡയെയാണ് ബാഴ്സ നേരിടുന്നത്. അതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കൂമാൻ.
Ronald Koeman finally admits he wants January signings at Barcelona https://t.co/7Oc1jaoDcu
— MailOnline Sport (@MailSport) January 9, 2021