പിഎസ്ജി സൂപ്പർ താരം അൽ നസ്റിലേക്കോ? റൂമറുകൾ സജീവം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലേക്ക് എത്തിയതോടുകൂടി ക്ലബ്ബിന്റെ പേരും പ്രശസ്തിയും വർദ്ധിച്ചിട്ടുണ്ട്. റൊണാൾഡോക്ക് പുറമേ കൂടുതൽ താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ അൽ നസ്ർ ഉള്ളത്.ഇവരുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഇപ്പോൾ സജീവമാണ്.

കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് കഴിഞ്ഞ മത്സരത്തിൽ അൽ നസ്റിന്റെ കൊളംബിയൻ ഗോൾ കീപ്പറായ ഡേവിഡ് ഒസ്‌പിനക്ക് പരിക്കേറ്റിരുന്നു.ഗുരുതരമായ പരിക്കാണ് താരത്തിന് പിടിപെട്ടിട്ടുള്ളത്. ഒരുപാട് കാലം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ ഉടനെ അൽ നസ്റിന് ഒരു മികച്ച ഗോൾകീപ്പറെ ആവശ്യമുണ്ട്.ആ സ്ഥാനത്തേക്ക് ഇപ്പോൾ ക്ലബ്ബ് ലക്ഷ്യം വെച്ചിരിക്കുന്നത് പിഎസ്ജിയുടെ ഗോൾ കീപ്പറായ കെയ്ലർ നവാസിനെയാണ്. താരത്തെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എത്തിക്കാനാണ് അൽ നസ്ർ ഉദ്ദേശിക്കുന്നത്.

നവാസിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ഉള്ളത്. പുതിയ പരിശീലകനായ ഗാൾട്ടിയർക്ക് കീഴിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഈ മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർക്ക് ലഭിക്കുന്നത്.അതുകൊണ്ടുതന്നെ നേരത്തെ തന്നെ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നവാസ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *