പിഎസ്ജി ഒഴിവാക്കാൻ ആലോചിക്കുന്ന നെയ്മർക്ക് വേണ്ടി മുന്നോട്ട് വന്ന് മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ.

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറെ പിഎസ്ജി ഒഴിവാക്കാൻ ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി സജീവമായിരുന്നു. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേയിലും ലയണൽ മെസ്സിയിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ഇപ്പോൾ ഫ്രഞ്ച് ക്ലബ് തീരുമാനിച്ചിരിക്കുന്നത്.കിലിയൻ എംബപ്പേയുമായുള്ള അസ്വാരസങ്ങളെ തുടർന്നാണ് നെയ്മർക്ക് സ്ഥാനം നഷ്ടമാവുകയെന്നും ചില വാർത്തകൾ ഉണ്ടായിരുന്നു.

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ വിൽക്കാൻ തന്നെയാണ് പിഎസ്ജി തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല നെയ്മറുടെ വില വലിയ രൂപത്തിൽ കുറക്കാനും പിഎസ്ജി തയ്യാറായിട്ടുണ്ട്. നേരത്തെ 150 മില്യൺ യൂറോയൊക്കെ താരത്തിനുവേണ്ടി പിഎസ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് 50 മില്യൺ,60 മില്യൺ എന്ന രൂപത്തിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് ഫിഷാജെസ് കണ്ടെത്തിയിരിക്കുന്നത്.

പക്ഷേ നെയ്മർ സ്വന്തമാക്കുക എന്നുള്ളത് എല്ലാ ക്ലബ്ബുകൾക്കും എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല.നെയ്മറുടെ വില കുറഞ്ഞാലും അദ്ദേഹത്തിന്റെ സാലറി പരിഗണിക്കേണ്ട ഒരു കാര്യം തന്നെയാണ്. നിലവിൽ മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് നെയ്മറിൽ ചെറിയ താല്പര്യമുണ്ട് എന്നും ഫിഷാജെസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.ന്യൂകാസിൽ,മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള ക്ലബ്ബുകൾ. നെയ്മറുടെ ഉയർന്ന സാലറി ബാധിക്കാത്ത ക്ലബ്ബുകൾ കൂടിയാണിത്.

പക്ഷേ ഈ റൂമറുകളിൽ ഇനിയും കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ട്. 2027 വരെ ഒരു വലിയ കരാർ നെയ്മർക്കുണ്ട്. നെയ്മറെ പിഎസ്ജി ഒഴിവാക്കും എന്നുള്ള റൂമറുകൾ നേരത്തെ ഒരുപാട് തവണ ഉണ്ടായിരുന്നു എങ്കിലും അതൊന്നു ഫലം കണ്ടിരുന്നില്ല. ഇത്തവണയും അങ്ങനെയായി മാറുമോ എന്നുള്ളതും അറിയേണ്ട മറ്റൊരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *