പപ്പു ഗോമസിന് വേണ്ടിയുള്ള ശ്രമം മിലാൻ ഉപേക്ഷിച്ചു, പിന്നാലെയുള്ളത് ഈ ക്ലബുകൾ !
അറ്റലാന്റയുടെ അർജന്റൈൻ സൂപ്പർ താരം പപ്പു ഗോമസ് ഈ ജനുവരി ട്രാൻസ്ഫറിൽ ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ക്ലബ് വിട്ടേക്കുമെന്നുള്ള സൂചനകൾ പപ്പു ഗോമസ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയിരുന്നു. പരിശീലകൻ ഗാസ്പിറിനിയുമായുള്ള പ്രശ്നങ്ങളാണ് ഗോമസിനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ക്ലബ് തന്നെ ഗോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ സ്‌ക്വാഡിൽ നിന്ന് തന്നെ പപ്പു ഗോമസിനെ പരിശീലകൻ ഒഴിവാക്കിയിരുന്നു. അദ്ദേഹമില്ലാതെയും ജയിക്കാനാവുമെന്ന് തങ്ങൾ തെളിയിച്ചു എന്ന രൂപത്തിലായിരുന്നു പരിശീലകൻ സംസാരിച്ചത്.
Milan have reportedly pulled out of the race for Atalanta outcast Papu Gomez, so it’s between Inter, Roma and Napoli https://t.co/2KBAWhHGP1 #ACMilan #Napoli #ASRoma #FCIM #Atalanta #SerieA pic.twitter.com/1fL2Fhi67T
— footballitalia (@footballitalia) December 28, 2020
അതേസമയം ഈ ജനുവരിയിൽ താരം ക്ലബ് വിടുകയാണെങ്കിൽ റാഞ്ചാൻ ഒട്ടേറെ പ്രമുഖർ രംഗത്തുണ്ടായിരുന്നു. അതിലൊരു ക്ലബായിരുന്നു എസി മിലാൻ. എന്നാൽ അവർ നീക്കം ഉപേക്ഷിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്. കൊറയ്റ ഡെല്ല സെറ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തന്റെ ശൈലിക്ക് അനുയോജ്യമാവില്ലെന്ന് കാരണത്താൽ മിലാൻ പരിശീലകൻ പിയോലി താരത്തെ വേണ്ടന്ന് പറയുകയായിരുന്നു. ഇതോടെ മിലാൻ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം സിരി എയിൽ തന്നെ വമ്പൻമാർ താരത്തിന് വേണ്ടി രംഗത്തുണ്ട്. ഇന്റർമിലാൻ, റോമ, നാപോളി എന്നിവരെല്ലാം തന്നെ ഈ അർജന്റൈൻ താരത്തിൽ കണ്ണ് വെച്ചിട്ടുണ്ട്.
Do you think Papu Gómez would be a good signing for @realmadriden? 🤔 pic.twitter.com/2Byi5kGwtG
— AS English (@English_AS) December 24, 2020