ദിബാലയുടെ പരിക്ക്, പകരക്കാരനെ കണ്ടുവെച്ച് യുവന്റസ് !
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലായിരുന്നു സൂപ്പർ താരം പൌലോ ദിബാലക്ക് പരിക്കേറ്റത്. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ താരത്തിന് ഇരുപത് ദിവസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ സീസണിൽ പരിക്ക് മൂലം വേണ്ടത്ര അവസരങ്ങൾ ലഭിക്കുകയോ തിളങ്ങുകയോ ചെയ്യാൻ ദിബാലക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല അൽവാരോ മൊറാറ്റയും പരിക്കിന്റെ പിടിയിലാണ്.ഇതിനാൽ തന്നെ മറ്റൊരു സ്‌ട്രൈക്കറെ നോട്ടമിട്ടിരിക്കുകയാണ് യുവന്റസ്. നിലവിൽ ജെനോവക്ക് വേണ്ടി കളിക്കുന്ന സാസുവോളോ സ്‌ട്രൈക്കർ സ്‌ക്കമാക്കയെയാണ് യുവന്റസ് നോട്ടമിട്ടിരിക്കുന്നത്. ഈ ജനുവരിയിൽ തന്നെ താരത്തെ ടീമിലെത്തിക്കാനാണ് ആൻഡ്രിയ പിർലോ ഉദ്ദേശിക്കുന്നത്.
Juventus are closing in on a new forward 🔜
— Goal News (@GoalNews) January 11, 2021
By @RomeoAgresti
ഇരുപത്തിരണ്ടുകാരനായ താരം നിലവിൽ ലോണിൽ ജെനോവയിലാണ് കളിക്കുന്നത്. പക്ഷെ താരത്തെ കൈമാറാൻ സാസുവോളോക്ക് സമ്മതമാണ് എന്നാണ് റിപ്പോർട്ടുകൾ. സാസുവോളോയുടെ സിഇഒ കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ ഇതേകുറിച്ച് സൂചിപ്പിച്ചിരുന്നു. അതേസമയം സ്‌ക്കമാക്കയുടെ പിന്നാലെ എസി മിലാനുമുണ്ട്. താരത്തിന്റെ പ്രതിനിധികളുമായി എസി മിലാൻ അധികൃതർ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. ഏതായാലും വരും ദിവസങ്ങളിൽ യുവന്റസ് താരത്തിന് വേണ്ടി ശ്രമിച്ചേക്കും.ലോണിൽ ആയിരിക്കും താരത്തെ എത്തിക്കാൻ സാധ്യത.
#Juventus are reportedly working to close a loan deal with an obligation to buy #Sassuolo loanee Gianluca Scamacca, currently at #Genoa. https://t.co/iDNlgkvocn#SerieATIM #SerieA #Calcio #Bianconeri pic.twitter.com/U6D3GrBx79
— footballitalia (@footballitalia) January 11, 2021