ഡിബാല, ക്രിസ്റ്റ്യാനോ,ലെങ്ലെറ്റ്‌, പുതിയ ട്രാൻസ്ഫർ റൂമറുകൾ ഇങ്ങനെ!

കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്ത് നിന്ന് ഒട്ടേറെ ട്രാൻസ്ഫർ വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. അത്തരത്തിലുള്ള പ്രധാനപ്പെട്ട ചില ട്രാൻസ്ഫർ വാർത്തകൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.

1- ഹാരി കെയ്ൻ ക്ലബ്‌ വിടുന്നതിനോട് അതൃപ്ത് ടോട്ടൻഹാം ഉടമസ്ഥൻ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലബ് വിടാൻ വലിയ ഡിമാൻഡുകൾ ക്ലബ് മുന്നോട്ട് വെച്ചേക്കുമെന്നും റിപ്പോർട്ടുകൾ.

2- ആഴ്സണൽ താരമായി അലക്‌സാണ്ടർ ലാക്കസാട്ടക്ക്‌ പുതിയ ഓഫർ നൽകാൻ ക്ലബ് തയ്യാറായിട്ടില്ല. താരത്തെ വിൽക്കാനാണ് ഗണ്ണേഴ്‌സിന്റെ തീരുമാനം.

3- ബാഴ്‌സ ഡിഫൻഡർ ക്ലമന്റ് ലെങ്ലെറ്റിനെ ടീമിൽ എത്തിക്കാൻ താല്പര്യപ്പെട്ട് മൊറീഞ്ഞോയുടെ റോമ. താരത്തിന് വേണ്ടി 15 മില്യൺ യൂറോ ഓഫർ ചെയ്തുവെങ്കിലും 25 മില്യൺ യൂറോ ലഭിക്കണമെന്നാണ് ബാഴ്‌സയുടെ ആവിശ്യം.

4- നാപോളിയുടെ സെന്റർ ബാക്കായ കൗലിബലിയെ ടീമിൽ എത്തിക്കാൻ പിഎസ്ജിക്ക്‌ താല്പര്യമുണ്ട്.

5- ഷാക്കക്ക്‌ വേണ്ടിയുള്ള ആഴ്സണലും റോമയും തമ്മിലുള്ള ചർച്ചകൾ നിലച്ചു.ഗണ്ണേഴ്‌സ്‌ ആവിശ്യപ്പെട്ട 20 മില്യൺ നൽകാൻ റോമ തയ്യാറല്ല എന്നുള്ളതാണ് കാരണം.

6- ജേഡൻ സാഞ്ചോ വന്നതോട് കൂടി ആന്റണി മാർഷ്യലിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്.പരിശീലകൻ സോൾഷ്യാറിനും അത് തന്നെയാണ് താല്പര്യം.

7- അത്ലറ്റിക്കോ താരമായ സോൾ നിഗസിനെ ടീമിൽ എത്തിക്കാൻ യുണൈറ്റഡ് താല്പര്യം കാണിച്ചിട്ടുണ്ട്. താരത്തിന് വേണ്ടി 52 മില്യൺ യൂറോ വരെ മുടക്കാൻ മാഞ്ചസ്റ്റർ തയ്യാറാണ്.

8- ക്രിസ്റ്റ്യാനോ റൊണാൾഡോയും പൌലോ ഡിബാലയും യുവന്റസിൽ തന്നെ തുടരാൻ സാധ്യത.യുവന്റസ് വൈസ് പ്രസിഡന്റ്‌ ആയ പവൽ നെദ്വേദ് ആണ് ഇക്കാര്യം അറിയിച്ചത്.

9- റെന്നസ് യുവതാരം കാമവിങ്കക്ക്‌ ചേക്കേറാൻ താല്പര്യമുള്ള ക്ലബ് റയലാണ്. യുണൈറ്റഡും ചെൽസിയും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

10- ബൊറൂസിയ താരമായ ജൂലിയൻ ബ്രാണ്ടട്ടിനു വേണ്ടി ലാസിയോയും എസി മിലാനും രംഗത്ത്.

ഇതൊക്കെയാണ് കഴിഞ്ഞ ദിവസം വന്ന പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ. ഇതിന്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *