ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പ് ആവിശ്യമായ സൈനിംഗുകൾ ചൂണ്ടിക്കാട്ടി കൂമാൻ !

ഒക്ടോബർ അഞ്ചിന്, അതായത് വരുന്ന തിങ്കളാഴ്ച്ചയാണ് ഈ സീസണിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ അടക്കുന്നത്. എടുത്ത് പറയത്തക്ക വിധം ഒരൊറ്റ ട്രാൻസ്ഫർ പോലും ബാഴ്‌സ ഇതുവരെ നടത്തിയിട്ടില്ല. മുമ്പ് പറഞ്ഞുറപ്പിച്ച പോലെ മിറലം പ്യാനിക്ക്, പെഡ്രി, ട്രിൻകാവോ എന്നിവർ ബാഴ്‌സയിൽ എത്തിയിട്ടുണ്ട് എന്നല്ലാതെ ബാഴ്‌സക്ക് ആവിശ്യമായ ഒരു മേജർ സൈനിങ്‌ ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴിതാ തനിക്ക് ആവിശ്യമായ സൈനിംഗുകൾ ഏതൊക്കെയെന്ന് ചൂണ്ടികാണിച്ചിരിക്കുകയാണിപ്പോൾ പരിശീലകൻ റൊണാൾഡ് കൂമാൻ. ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പ് ഒരു ഒരു സെന്റർ ബാക്കിനെയും ഒരു സെന്റർ സ്‌ട്രൈക്കറെയുമാണ് ബാഴ്സക്ക് ആവിശ്യം എന്നാണ് കൂമാൻ സൂചിപ്പിച്ചത്. കൂടാതെ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് സെർജിനോ ഡെസ്റ്റ് ഉടൻ തന്നെ എത്തിയേക്കും.

ക്ലബ് വിട്ട നെൽസൺ സെമെഡോക്ക് പകരക്കാരനായാണ് ഡെസ്റ്റ് ബാഴ്‌സയിൽ എത്തിയിരിക്കുന്നത്. താരം മെഡിക്കൽ പൂർത്തിയാക്കിയതായാണ് വിവരം. വെള്ളിയാഴ്ച്ച ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇനി ബാഴ്‌സക്ക് വേണ്ടത് സെന്റർ ബാക്കിനെയും ഒരു സ്‌ട്രൈക്കറെയുമാണ്. സെന്റർ ബാക്ക് പൊസിഷനിൽ ഉംറ്റിറ്റിയെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ. ഇവിടേക്കാണ് ഒരു താരത്തെ പരിഗണിക്കുന്നത്.മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യയെയാണ് ബാഴ്‌സക്ക് വേണ്ടത്. ഇനി ലൂയിസ് സുവാരസ് ഒഴിച്ചിട്ട സെന്റർ സ്‌ട്രൈക്കർ സ്ഥാനത്തേക്കാണ് ബാഴ്‌സ മറ്റൊരു താരത്തെ വേണ്ടത്. മെംഫിസ് ഡീപ്പേ, ലൗറ്ററോ മാർട്ടിനെസ് എന്നിവരെയായിരുന്നു ബാഴ്സ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ഇവ രണ്ടും നടക്കാനുള്ള സാധ്യതകൾ ഏറെക്കുറെ അസ്തമിച്ചിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയാണ് ബാഴ്‌സ അലട്ടുന്നത്. ഒട്ടേറെ മികച്ച താരത്തെ വിറ്റിട്ടും പുതിയ താരങ്ങളെ എത്തിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *