ട്രാൻസ്ഫർ റൂമർ: ദിബാല അത്‌ലെറ്റിക്കോയിലേക്ക്? അത്‌ലെറ്റിക്കോ കൈമാറുക ആ സൂപ്പർ താരത്തെ !
ഈ സീസണിൽ പ്രതീക്ഷിച്ച തോതിലുള്ള പ്രകടനം നടത്താൻ യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലക്ക് സാധിച്ചിട്ടില്ല. പരിക്കിൽ നിന്നും മുക്തനായ ഫോം കണ്ടെത്താനാവാതെ ഉഴലുകയാണ്. ഇതോടെ ആൻഡ്രിയ പിർലോ താരത്തെ തഴയുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ താരത്തിന് പിർലോ ഇടം നൽകിയിരുന്നില്ല. ചിയേസ, മൊറാറ്റ എന്നീ താരങ്ങളുടെ വരവോടു കൂടി ദിബാലക്ക് പലപ്പോഴും സ്ഥാനങ്ങൾ ലഭിക്കുന്നില്ല. അത്കൊണ്ട് തന്നെ താരത്തെ സ്വാപ് ഡീലിൽ കൈമാറാനുള്ള ആലോചനകൾക്ക് യുവന്റസ് തുടക്കം കുറിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർക്കാറ്റോയാണ് ഈ ട്രാൻസ്ഫർ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിബാലയെ സ്പാനിഷ് വമ്പൻമാരായ അത്‌ലെറ്റിക്കോ മാഡ്രിഡുമായി കൈമാറ്റകച്ചവടം നടത്തിയേക്കാൻ സാധ്യതകൾ ഉണ്ട് എന്നാണ് ഇവരുടെ വാദം.
😱 ¿Joao Felix a la Serie A?
— Telemundo Deportes (@TelemundoSports) December 15, 2020
🇮🇹 De acuerdo a 'Calciomercato' @juventusfc e @Inter lo tiene en la mira y piensan en un intercambio de estrellas:
🔥 Paulo Dybala o Lautaro Martínez respectivamente. pic.twitter.com/ZsaIt4EFUD
അത്‌ലേറ്റിക്കോയുടെ പോർച്ചുഗീസ് സൂപ്പർ താരം ഹാവോ ഫെലിക്സിനെ സ്വന്തമാക്കാനാണ് യുവന്റസ് ഉദ്ദേശിക്കുന്നത്. വമ്പൻ തുക ചിലവഴിച്ച് അത്‌ലെറ്റിക്കോയിൽ എത്തിച്ച ഫെലിക്സിനു ഒട്ടും ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, സിമിയോണിയുമായും താരം അത്ര നല്ല ബന്ധത്തിലല്ല. അതിനാൽ തന്നെ ഈയൊരു സ്വാപ് ഡീലിന് അത്‌ലെറ്റിക്കോ സമ്മതം മൂളുമെന്നാണ് യുവന്റസിന്റെ കണക്കുകൂട്ടലുകൾ. അതേസമയം മറ്റൊരു കാര്യം കൂടി ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലൗറ്ററോ മാർട്ടിനെസിനെ കൈമാറി ഫെലിക്സിനെ തട്ടകത്തിൽ എത്തിക്കാൻ ഇന്റർമിലാനും പദ്ധതികളുണ്ടെന്ന് ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും കൂടുതൽ ആധികാരികമായ വിവരങ്ങൾക്ക് കാത്തിരിക്കേണ്ടിയിരിക്കുന്നു.
Calciomercato – João Félix foi sondado pela Juventus e Inter de Milão, que estudam oferecer jogadores em troca do atleta. No caso da Juventus, Dybala seria incluído na troca pelo português. pic.twitter.com/jKzg8Xkq44
— Juve Brasil (@Juvebrasiil) December 15, 2020