ട്രാൻസ്ഫർ റൂമറുകളിൽ ഹാലണ്ട് സ്വയം കുറ്റപ്പെടുത്തേണ്ടതുണ്ട് : റിപ്പോർട്ട്‌

ഓരോ മത്സരശേഷവും യുവസൂപ്പർതാരം എർലിംഗ് ഹാലണ്ടിന് രണ്ട് ചോദ്യങ്ങളാണ് പ്രധാനമായും നേരിടേണ്ടിവരിക.ഒന്ന് ഗോളുകളെ കുറിച്ചും മറ്റൊന്ന് തന്റെ ഭാവിയെക്കുറിച്ചുമാണ്.എന്നാൽ ഈയിടെ താരം ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.അതായത് ഡോർട്മുണ്ട് തന്നിൽ സമ്മർദ്ധം ചെലുത്തുന്നുവെന്നും താൻ ഉടനെ തീരുമാനമെടുക്കാൻ നിർബന്ധിതനാണ് എന്നുമായിരുന്നു ഹാലണ്ട് അറിയിച്ചിരുന്നത്.എനിക്കാകെ വേണ്ടത് സമാധാനത്തോട് കൂടി ഫുട്ബോൾ കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒരു വിശകലനം നടത്തിയിട്ടുണ്ട്.അതായത് താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾക്കും മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്കും കാരണക്കാരൻ എർലിംഗ് ഹാലണ്ടും അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോളയുമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.അതിന് എർലിംഗ് ഹാലണ്ട് സ്വയം കുറ്റപ്പെടുത്തേണ്ടതുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

അതായത് ഈ സമ്മറിൽ ഹാലണ്ട് ക്ലബ്‌ വിടാൻ ആലോചിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള തന്നെയാണ് തുറന്ന് പറഞ്ഞിട്ടുള്ളത്.ബയേൺ,ബാഴ്സ,റയൽ,സിറ്റി എന്നീ ക്ലബുകളിലേക്ക് ഹാലണ്ടിന് പോവാൻ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.അതായത് റയോളയെ അങ്ങനെ പറയാൻ അനുവദിച്ചതിന്റെ ഉത്തരവാദി അത് എർലിംഗ് ഹാലണ്ട് മാത്രമാണെന്നും അത്കൊണ്ട് തന്നെ അദ്ദേഹം സ്വയം കുറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

മറ്റൊരു കാര്യം ബൊറൂസിയയുടേതാണ്.അതായത് താരത്തിന്റെ ഭാവി അറിയാൻ വേണ്ടി ബൊറൂസിയ സമ്മർദ്ദം ചെലുത്തുന്ന അതിൽ അവരെ കുറ്റപ്പെടുത്താനാവില്ല എന്നാണ് ഗോൾ ഡോട്ട് കോം പറഞ്ഞുവെക്കുന്നത്.അതായത് ഹാലണ്ട് ക്ലബ്‌ വിടുമോ ഇല്ലയോ എന്നറിഞ്ഞാൽ മാത്രമേ അവർക്ക് ഒരു പകരക്കാരന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയൊള്ളൂ.അത്കൊണ്ട് തന്നെ ഭാവി പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ ഹാലണ്ടിന്റെ തീരുമാനം ബൊറൂസിയക്ക് അറിയേണ്ടതുണ്ട്.ചുരുക്കത്തിൽ ഈ കോലാഹലങ്ങളെല്ലാം വരുത്തി വെച്ചത് ഹാലണ്ടും ഏജന്റുമാണ് എന്നാണ് ഗോളിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *