ടീം ശക്തിപ്പെടുത്തണം, അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ താരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് !
ഈ വരുന്ന വർഷം ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന ഉദ്ദേശത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. അതിനാൽ തന്നെ ഇത്തവണ ലക്ഷ്യം വെച്ചിരിക്കുന്നത് അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് പ്രതിരോധനിര താരം കീറൻ ട്രിപ്പിയറിനെയാണ്. വരുന്ന ജനുവരിയിൽ താരത്തെ ലഭിക്കുമോ എന്നുള്ള അന്വേഷണത്തിലാണ് യുണൈറ്റഡ്.
ഡെയിലി ടെലിഗ്രാഫിനെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഈ ട്രാൻസ്ഫർ അഭ്യൂഹം പങ്കുവെച്ചിരിക്കുന്നത്. മുപ്പത് വയസ്സുകാരനായ താരം 2019-ലായിരുന്നു ടോട്ടൻഹാമിൽ നിന്നും അത്‌ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത്. ഇരുപത് മില്യൺ പൗണ്ടിനായിരുന്നു താരം സ്പാനിഷ് ക്ലബ്ബിൽ എത്തിയത്. അതിന് ശേഷം മികച്ച പ്രകടനമാണ് താരം നടത്തിയിരുന്നത്.
Manchester United linked with Atletico Madrid defender Kieran Trippier https://t.co/TWtdr7IBpJ
— footballespana (@footballespana_) December 6, 2020
നിലവിൽ 2022 ജൂലൈ വരെയാണ് ട്രിപ്പിയറിന് അത്‌ലെറ്റിക്കോയിൽ കരാറുള്ളത്. എന്നാൽ പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ താരത്തിന് താല്പര്യമുണ്ട്. പക്ഷെ അത്‌ലെറ്റിക്കോക്കും സിമിയോണിക്കും താരത്തെ വിടണമെന്നില്ല. കരാർ പുതുക്കാനുള്ള ചർച്ചകൾക്ക് ഇപ്പോൾ തന്നെ തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്.
ഈ സീസണിൽ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ കുതിപ്പിൽ നിർണായകപങ്കു വഹിക്കുന്ന താരമാണ് ട്രിപ്പിയർ. ലാലിഗയിൽ ഒരൊറ്റ തോൽവി പോലും അത്‌ലെറ്റിക്കോ മാഡ്രിഡ് വഴങ്ങിയിട്ടില്ല. മാത്രമല്ല രണ്ട് ഗോളുകൾ മാത്രമാണ് അത്‌ലെറ്റിക്കോ ഇതുവരെ വഴങ്ങിയത്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ട്രിപ്പിയറിന്റെ ഡിഫൻസീവ് മികവ്. അതിനാൽ തന്നെ യുണൈറ്റഡ് താരത്തെ ടീമിൽ എത്തിക്കാനുള്ള സാധ്യതകൾ ശക്തമായി തന്നെ അന്വേഷിക്കുന്നുണ്ട്.
United 'consider' Kieran Trippier transfer #mufc https://t.co/6U5gSx1ZD4
— Man United News (@ManUtdMEN) December 7, 2020