ടാലിസ്ക്കയെ ഒഴിവാക്കാൻ അൽ നസ്ർ,സ്വന്തമാക്കാൻ മൊറിഞ്ഞോ!

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടി സമീപകാലത്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ബ്രസീലിയൻ സൂപ്പർതാരമാണ് ആൻഡേഴ്സൺ ടാലിസ്ക്ക.ഈ സീസണിൽ 17 മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ നിന്ന് തന്നെ 20 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 16 ഗോളുകളും 4 അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.

പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന് തിരിച്ചടി ഏൽപ്പിച്ചിട്ടുള്ളത് പരിക്കുകളാണ്. പരിക്കുകൾ കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. മാത്രമല്ല താരത്തെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒഴിവാക്കാൻ അൽ നസ്ർ ഇപ്പോൾ ആലോചിക്കുന്നുണ്ട്. അതിന്റെ കാരണം മറ്റുള്ള വിദേശ താരങ്ങൾക്ക് വേണ്ടി സ്ഥലം ഒരുക്കുക എന്നതാണ്. കൂടുതൽ സൂപ്പർതാരങ്ങളെ യൂറോപ്പിൽ നിന്നും കൊണ്ടുവരാൻ ഈ സൗദി ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ചില വിദേശ താരങ്ങളെ ഒഴിവാക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

ആ കൂട്ടത്തിൽ പെട്ട താരമാണ് ടാലിസ്ക്ക. അദ്ദേഹത്തിന് അൽ നസ്റിൽ തന്നെ തുടരാനാണ് താല്പര്യം.പക്ഷേ അദ്ദേഹത്തിന് വേണ്ടി വരുന്ന ഓഫറുകൾ പരിഗണിക്കാൻ ഈ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി റൂഡി ഗലേട്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സൂപ്പർ പരിശീലകൻ ഹോസേ മൊറിഞ്ഞോക്ക് ഈ താരത്തിൽ താല്പര്യമുണ്ട്. അദ്ദേഹം നിലവിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷേയുടെ പരിശീലകനാണ്.

ക്ലബ്ബിന് ശക്തിപ്പെടുത്തുന്നതിന് ഭാഗമായി കൊണ്ട് അദ്ദേഹം ലക്ഷ്യം വെക്കുന്ന സ്ട്രൈക്കർമാരിൽ ഒരാളാണ് ടാലിസ്ക്ക. യൂറോപ്പിലും തുർക്കിയിലും കളിച്ചു പരിചയമുള്ള താരം കൂടിയാണ് ടാലിസ്ക്ക. നേരത്തെ ഇദ്ദേഹം മറ്റൊരു തുർക്കിഷ് ക്ലബ്ബായ ബെസിക്റ്റസിന് വേണ്ടി കളിച്ചിട്ടുണ്ട്. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് മൊറിഞ്ഞോക്ക് ഗുണം ചെയ്യുന്ന കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *