ചെൽസിയുടെ സൂപ്പർ സ്‌ട്രൈക്കർ യുവന്റസിലെത്തുമെന്ന സൂചന നൽകി പിർലോ !

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അൽവാരോ മൊറാറ്റ യുവന്റസിലെത്തിയത്. അത്‌ലെറ്റിക്കോ മാഡ്രിഡിൽ നിന്നും ട്യൂറിനിൽ എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. എന്നാൽ ഇനിയും തങ്ങൾക്ക്‌ സ്‌ട്രൈക്കറെ ആവിശ്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവന്റസ് പരിശീലകനായ ആൻഡ്രിയ പിർലോ. ഇന്നലെ നടന്ന ഉഡിനസിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് പുതിയ ഒരു സ്‌ട്രൈക്കറെ കൂടി തങ്ങൾക്ക്‌ ആവിശ്യമുണ്ടെന്ന് പിർലോ വെളിപ്പെടുത്തിയത്. ചെൽസിയുടെ ഒലിവർ ജിറൂദിനെയാണ് തങ്ങൾ നോട്ടമിട്ടിരിക്കുന്നത് എന്ന് സൂചിപ്പിച്ചിരിക്കുകയാണ് പിർലോ. അദ്ദേഹത്തിന് തങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പിർലോ തുറന്നു പറഞ്ഞത്.

” ജനുവരിയിലെ ട്രാൻസ്ഫർ മാർക്കറ്റിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യും. ട്രാൻസ്ഫർ മാർക്കെറ്റ് ഇപ്പോൾ ഓപ്പൺ ആയിട്ടുണ്ട്. എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഞങ്ങൾക്ക്‌ വ്യക്തമായ ധാരണയുണ്ട്. ഞങ്ങൾക്ക്‌ ഒരു സ്‌ട്രൈക്കറെ കൂടി ആവിശ്യമുണ്ട്. ഞങ്ങളെ സഹായിക്കാൻ കഴിവുള്ള ഒരു സ്‌ട്രൈക്കറെ. ഒരു പെർഫെക്ട് താരം നിലനിൽക്കുന്നില്ല എന്നറിയാം. ജിറൂദ്? അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും ” പിർലോ പറഞ്ഞു. നിലവിൽ ചെൽസി താരമായ ജിറൂദിന് ക്ലബ്ബിൽ അവസരങ്ങൾ കുറവാണ്. പുതിയ താരങ്ങളുടെ വരവ് അദ്ദേഹത്തിന് അവസരങ്ങൾ കുറച്ചിട്ടുണ്ട്. അതിനാൽ തന്നെ താരം ഈ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ സാധ്യതകളുണ്ടെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ക്രിസ്റ്റ്യാനോ, മൊറാറ്റ, ദിബാല എന്നീ ശക്തമായ മുന്നേറ്റനിര ഇപ്പോൾ തന്നെ യുവന്റസിന് സ്വന്തമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *