ഗോൾഡൻ ഗ്ലൗ നേടിയിട്ടും ഒരു വർഷം വെറുതെ ഇരുന്നു, ഒടുവിൽ ഡിഹിയക്ക് പുതിയ ക്ലബ്ബായി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയ ഫ്രീ ഏജന്റായത്.ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയായിരുന്നു. ഈ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്പര്യപ്പെട്ടിരുന്നില്ല.ഒനാന വന്നതുകൊണ്ട് തന്നെ ഈ ഗോൾകീപ്പർക്ക് തന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ആ സീസണിലെ പ്രീമിയർ ലീഗിലെ ഗോൾഡൻ ഗ്ലൗ നേടിയിട്ടു പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

2022/23 സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ താരം ഡിഹിയയായിരുന്നു.എന്നാൽ പുതിയൊരു ക്ലബ്ബ് കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ഒരു വർഷക്കാലവും അദ്ദേഹം ഫ്രീ ഏജന്റായിരുന്നു. സൗദി അറേബ്യയിലേക്ക് പോകും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അതേസമയം ഡിഹിയ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചേക്കും എന്നുള്ള റൂമറുകളും ഉണ്ടായിരുന്നു. എന്നാൽ അതിനെല്ലാം ഇപ്പോൾ വിരാമമായി കഴിഞ്ഞിട്ടുണ്ട്.ഒരു വർഷത്തിനുശേഷം അദ്ദേഹം ഇപ്പോൾ പുതിയ ക്ലബ്ബിനെ കണ്ടെത്തിക്കഴിഞ്ഞു.

ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റിനയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഒരു വർഷത്തെ കരാറാണ് അദ്ദേഹത്തിന് ക്ലബ്ബ് നൽകിയിട്ടുള്ളത്.മറ്റൊരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള ഓപ്ഷനും അദ്ദേഹത്തിന് ലഭ്യമാണ്.യൂറോപ്പിന് പുറത്തുനിന്ന് പല ഓഫറുകളും ഉണ്ടായിരുന്നുവെങ്കിലും ഡിഹിയ യൂറോപ്പ് വിട്ടുപോവാൻ തയ്യാറായിരുന്നില്ല.

സൗദി ക്ലബ്ബുകളും അമേരിക്കൻ ക്ലബ്ബുകളും ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.അതേസമയം വലിയ രൂപത്തിൽ സാലറി കുറച്ചു കൊണ്ടാണ് അദ്ദേഹം ഈ ഇറ്റാലിയൻ ക്ലബ്ബിൽ എത്തിയിട്ടുള്ളത്. നിലവിൽ രണ്ട് മില്യൺ യൂറോ മാത്രമാണ് താരത്തിന്റെ സാലറി.അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് 2011ലായിരുന്നു ഡിഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.ക്ലബ്ബിനുവേണ്ടി 545 മത്സരങ്ങൾ കളിച്ചതാരം ഒട്ടേറെ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *