ക്രിസ്റ്റ്യാനോ വന്നു,വിൻസന്റ് അബൂബക്കർ ക്ലബ് വിട്ടു!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്. എന്നാൽ വിദേശ താരങ്ങളുടെ സ്ലോട്ട് ഫുൾ ആയതിനാൽ ക്രിസ്റ്റ്യാനോയെ രജിസ്റ്റർ ചെയ്യാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ വിൻസന്റ് അബൂബക്കറിന്റെ കരാർ ടെർമിനേറ്റ് ചെയ്തു എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിഷേധിക്കപ്പെട്ടിരുന്നു.

എന്നിരുന്നാലും അബൂബക്കർ ഇപ്പോൾ ക്ലബ് വിട്ടിട്ടുണ്ട്. തുർക്കിഷ് ക്ലബ്ബായ ബെസിക്റ്റാസാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 വരെയുള്ള ഒരു കരാറിലാണ് വിൻസന്റ് അബൂബക്കർ ഒപ്പുവെക്കുക.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡച്ച് സൂപ്പർതാരമായ വെഗോസ്റ്റിനെ ബെസിക്റ്റസിൽ നിന്നും സ്വന്തമാക്കിയിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ വിൻസന്റ് അബൂബക്കർ എത്തിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെതിരെ കാമറൂണിന് വേണ്ടി ഗോൾ നേടിയതോടുകൂടിയാണ് ഇദ്ദേഹം കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്.

അൽ നസ്റിന് വേണ്ടിയും മികച്ച പ്രകടനം നടത്താൻ ഈ കാമറൂൺ താരത്തിന് കഴിഞ്ഞിരുന്നു. നാല് ഗോളുകളും ഒരു അസിസ്റ്റും ഈ സീസണിൽ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടുകൂടി അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് ഇപ്പോൾ പുതിയ അവസരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *