ക്രിസ്റ്റ്യാനോയുടെ സഹതാരങ്ങൾ ചില്ലറക്കാരല്ല, സൂപ്പർ താരനിരയുമായി അൽ നസ്സ്ർ ഒരുങ്ങുന്നു!

ഇന്നലെയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത്.ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ 2025 വരെയുള്ള ഒരു കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്. 200 മില്യൺ യൂറോ ആണ് വാർഷിക സാലറിയായി കൊണ്ട് റൊണാൾഡോക്ക് അൽ നസ്സ്ർ നൽകുക.

റൊണാൾഡോയുടെ വരവ് അൽ നസ്റിനും സൗദി അറേബ്യൻ ലീഗിനും നൽകുന്ന ഊർജ്ജവും ഗുണങ്ങളുമൊക്കെ വളരെ വലുതായിരിക്കും.എന്നാൽ സൂപ്പർ താരങ്ങളെ ക്ലബ്ബിലേക്ക് എത്തിക്കുക എന്നുള്ളത് അൽ നസ്സ്റിന് അത്ര പുതുമയുള്ള കാര്യമല്ല. ഒരുപാട് സൂപ്പർതാരങ്ങൾ ഇപ്പോൾ തന്നെ അൽ നസ്റിൽ ഉണ്ട്.

കൊളംബിയയുടെ ഗോൾ കീപ്പറായിരുന്ന ഡേവിഡ് ഒസ്‌പിന അൽ നസ്റിന്റെ ഭാഗമാണ്. മാത്രമല്ല ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഗോളടിച്ച വിൻസന്റ് അബൂബക്കർ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത് ഈ ക്ലബ്ബിന് വേണ്ടിയാണ്. ഇതിനുപുറമേ മുൻ മാഴ്സെ താരമായിരുന്ന അൽവാരോ ഗോൺസാലസ്, അർജന്റീന താരമായ പിറ്റി മാർട്ടിനസ് എന്നിവരൊക്കെ റൊണാൾഡോയുടെ സഹതാരങ്ങളാണ്.

കൊനാൻ,ലൂയിസ് ഗുസ്താവോ,ടാലിസ്‌ക്ക തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളും ഈ ടീമിന്റെ ഭാഗമാണ്. ചുരുക്കത്തിൽ ഏഷ്യയിലെ ഒരു മികച്ച ടീമിലെക്കാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിട്ടുള്ളത്. സൗദി അറേബ്യൻ ലീഗിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോളടിച്ച കൂട്ടാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *