കൂടുതൽ താല്പര്യം ആ ക്ലബ്ബിനോട്,തീരുമാനമെടുക്കാൻ പോഗ്ബ!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.പോഗ്ബ ഈ കരാർ പുതുക്കില്ലെന്നും വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം യുണൈറ്റഡ് വിടുമെന്നുള്ള കാര്യം യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ രണ്ട് ക്ലബ്ബുകളാണ് പോഗ്ബക്ക് വേണ്ടി സജീവമായ രംഗത്തുള്ളത്.പോഗ്ബയുടെ മുൻ ക്ലബായ യുവന്റസിന് ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ്. ഈ രണ്ടു ടീമുകളിൽ ഏതിനെ തിരഞ്ഞെടുക്കണം എന്നുള്ള കാര്യത്തിൽ ഇതുവരെ പോഗ്ബ തീരുമാനം കൈക്കൊണ്ടിട്ടില്ല.

എട്ട് മില്യൺ യുറോയോളമാണ് വാർഷിക സാലറിയായി കൊണ്ട് യുവന്റസ് പോഗ്ബക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.എന്നാൽ ഇതിനേക്കാൾ വലിയ ഒരു സാലറി പിഎസ്ജി വാഗ്ദാനം ചെയ്തു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ പോഗ്ബക്ക് ചേക്കേറാൻ ഏറ്റവും കൂടുതൽ താല്പര്യമുള്ളത് തന്റെ മുൻ ക്ലബ്ബായ യുവന്റസിലേക്കാണ്.

അതുകൊണ്ടുതന്നെ നിലവിൽ കാര്യങ്ങൾ യുവന്റസിന് അനുകൂലമാണ്.പക്ഷെ സാലറി മാത്രമാണ് പോഗ്ബക്ക് ഒരല്പം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പക്ഷേ സാലറി വർദ്ധിപ്പിക്കാൻ യുവന്റസ് ഉദ്ദേശിക്കുന്നില്ല. മൂന്ന് വർഷത്തെ കരാറാണ് നിലവിൽ യുവന്റസ് പോഗ്ബക്ക് ഓഫർ ചെയ്തിരിക്കുന്നത്.ഏതായാലും യുവന്റസിന് തന്നെയാണ് നിലവിൽ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്.ഉടൻ തന്നെ യുവന്റസ് അധികൃതർ താരത്തിന്റെ ഏജന്റിനെ കാണുമെന്നും അറിയാൻ കഴിയുന്നുണ്ട്.ഏതായാലും പോഗ്ബ തന്നെയാണ് ഇവിടെ തന്റെ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *