കളത്തിന് പുറത്ത് എൽ ക്ലാസിക്കോയൊരുങ്ങുന്നു, ഇത്തവണ ഹാലണ്ടിന് വേണ്ടി!
സൂപ്പർ താരങ്ങൾക്ക് വേണ്ടി കളത്തിന് പുറത്ത് തന്നെ ഒട്ടേറെ എൽ ക്ലാസിക്കോകൾ അരങ്ങേറുന്നതിന് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി ഒരു എൽ ക്ലാസിക്കോക്ക് അരങ്ങൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തവണ ഹാലണ്ടിന് വേണ്ടിയാണ് റയലും ബാഴ്സയും കളത്തിന് പുറത്ത് പോരടിക്കുക. സ്പാനിഷ് മാധ്യമങ്ങൾ ഒക്കെ തന്നെയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മുമ്പ് തന്നെ ഒട്ടേറെ താരങ്ങൾക്ക് വേണ്ടി റയലും ബാഴ്സയും പോരടിച്ചിട്ടുണ്ട്.ഡി സ്‌റ്റെഫാനോ,ഡേവിഡ് ബെക്കാം,റൊണാൾഡിഞ്ഞോ, ഡാനി ആൽവെസ്,ഡേവിഡ് വിയ്യ, ലൂയിസ് സുവാരസ്,നെയ്മർ എന്നിവർക്ക് വേണ്ടിയൊക്കെ പരസ്പരം ഇരു ക്ലബുകളും പോരാട്ടം നടത്തിയിട്ടുണ്ട്. അതേസമയം ഇരു ക്ലബുകൾക്ക് വേണ്ടിയും കളിക്കാൻ ഭാഗ്യം ലഭിച്ച താരങ്ങളും ഫുട്ബോൾ ലോകത്തുണ്ട്.റൊണാൾഡോ നസാരിയോ,ലൂയിസ് ഫിഗോ,ബേൺഡ് ഷസ്റ്റർ,സാമുവൽ ഏറ്റു,റോബർട്ട് പ്രോസിനക്കി,ലൂയിസ് എൻറിക്വ,മിഷേൽ ലോഡ്രപ്പ് എന്നിവർ ഇരു ക്ലബുകൾക്കും വേണ്ടിയും കളിച്ച താരങ്ങളാണ്.
Another off-field #ElClasico is set to unfold to secure Haaland's signature, and it's not the first time they've battled to sign a player https://t.co/YFYwlumEtL pic.twitter.com/ASar5EXcp7
— MARCA in English (@MARCAinENGLISH) April 1, 2021
കഴിഞ്ഞ ദിവസം ഹാലണ്ടിന്റെ പിതാവും ഏജന്റ് റയോളയും ബാഴ്സലോണയിൽ എത്തിയതോടെയാണ് ഹാലണ്ട് ബാഴ്സയിലേക്ക് എന്ന വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ബാഴ്സ അധികൃതരുമായി സംസാരിച്ച ഇവർ പിന്നീട് മാഡ്രിഡിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ഉദ്ദേശം വ്യക്തമായി. നല്ല ഓഫർ നൽകുന്ന ക്ലബ് ഏതാണോ അതിലേക്ക് ഹാലണ്ട് ചേക്കേറും. ഇരു ക്ലബുകൾക്കും ഹാലണ്ടിൽ താല്പര്യമുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷെ 180 മില്യൺ യൂറോ ലഭിച്ചാൽ മാത്രമേ താരത്തെ നൽകുകയൊള്ളൂ എന്ന നിലപാടിലാണ് ബൊറൂസിയ. നിലവിൽ സാമ്പത്തികപ്രതിസന്ധി റയലും ബാഴ്സയും നേരിടുന്നുണ്ട്. അത്കൊണ്ട് തന്നെ ഹാലണ്ടിനെ ഏത് ടീം റാഞ്ചും എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.
Mino Raiola's European tour will visit England on Friday to speak to Chelsea, Liverpool, Man City and Man Utd about Erling Haaland, according to Mundo Deportivo 👀 pic.twitter.com/moZ2FNJW5N
— Goal (@goal) April 1, 2021