ഒസിംഹന് വേണ്ടിയുള്ള അൽ ഹിലാലിന്റെ രണ്ട് വമ്പൻ ഓഫറുകൾ നിരസിച്ചു, മൂന്നാമത്തെ ഓഫറും പ്രതീക്ഷിച്ച് നാപ്പോളി.

സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ ശ്രമങ്ങൾ നടത്തിയത് സൂപ്പർ താരം ലയണൽ മെസ്സിക്ക് വേണ്ടിയായിരുന്നു. ഒരു ബില്യൺ യൂറോയുടെ ഓഫർ ലയണൽ മെസ്സി തള്ളിക്കളയുകയായിരുന്നു. ഏറ്റവും ഒടുവിൽ കിലിയൻ എംബപ്പേക്ക് വേണ്ടി അൽ ഹിലാൽ ശ്രമിച്ചു. എന്നാൽ 700 മില്യൺ യൂറോയുടെ ഓഫർ എംബപ്പേയും തള്ളിക്കളയുകയായിരുന്നു. ഒരു സൂപ്പർ സ്റ്റാറിനെ ഇതുവരെ എത്തിക്കാൻ കഴിഞ്ഞില്ല എന്നത് അൽ ഹിലാലിന് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.

ഇപ്പോൾ അവർ ഏറ്റവും കൂടുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നാപോളിയുടെ നൈജീരിയൻ സ്ട്രൈക്കറായ വിക്ടർ ഒസിംഹന് വേണ്ടിയാണ്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്,പിഎസ്ജി എന്നിവർ ശ്രമിച്ചിട്ട് നാപ്പോളി നീ സൂപ്പർതാരത്തെ വിട്ടു നൽകിയിരുന്നില്ല. എന്നാൽ അൽ ഹിലാൽ രണ്ട് ഓഫറുകൾ താരത്തിനു വേണ്ടി നാപ്പോളിക്ക് നൽകിയിരുന്നു.രണ്ട് ഓഫറുകളും നാപ്പോളി തള്ളിക്കളയുകയായിരുന്നു.

120 മില്യൺ യൂറോയായിരുന്നു അൽ ഹിലാൽ ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. അത് നിരസിച്ചതോടെ 140 മില്യൺ യൂറോ ഓഫർ ചെയ്തു.അതും നാപ്പോളി നിരസിച്ചിട്ടുണ്ട്.ഇനി 150 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു ഓഫർ വരുമെന്നാണ് ഇപ്പോൾ നാപോളി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഇറ്റാലിയൻ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് വിക്ടർ ഒസിമെൻ.എല്ലാ കോമ്പറ്റീഷനലുമായി കഴിഞ്ഞ സീസണിൽ 33 ഗോളുകൾ ഒസിമെൻ നേടിയിരുന്നു.

കരിയറിന്റെ ഈ പീക്ക് സമയത്ത് സൗദിയിലേക്ക് പോകാൻ ഒസിമെൻ തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. നിരവധി സൂപ്പർതാരങ്ങളെ ഇതിനോടകം തന്നെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്.റൂബൻ നെവസ്,കൂലിബലി,മാൽക്കം,മിലിങ്കോവിച്ച് സാവിച്ച് എന്നിവരൊക്കെ ഇപ്പോൾ അൽഹിലാലിന്റെ താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *