ഒരു ഓഫർ നിരസിച്ചു,സെർജിയോ റാമോസ് എങ്ങോട്ട്?

റയൽ മാഡ്രിഡിന്റെ ഇതിഹാസ ഡിഫന്റരായിരുന്ന സെർജിയോ റാമോസ് നിലവിൽ ഫ്രീ ഏജന്റാണ്. രണ്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹം റയൽ മാഡ്രിഡ് വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ പിഎസ്ജിയിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കാതെ പോവുകയായിരുന്നു.പ്രത്യേകിച്ച് പരിക്കുകൾ അദ്ദേഹത്തിന് വലിയ വെല്ലുവിളിയായി.

ഇതോടെ അദ്ദേഹത്തെ കൈവിടാൻ പിഎസ്ജി തീരുമാനിച്ചു. നിലവിൽ പുതിയ ഒരു ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് 37 കാരനായ ഈ ഡിഫൻഡർ ഉള്ളത്.ഇതിന്റെ മെക്സിക്കൻ ടീമായ ക്ലബ്ബ് അമേരിക്ക അദ്ദേഹത്തിന് ഒരു ഓഫർ നൽകിയിരുന്നു.താരമായി ചർച്ചകൾ നടത്താൻ അവർ സ്പെയിനിൽ എത്തുകയും ചെയ്തിരുന്നു. പക്ഷേ ഈ മെക്സിക്കൻ ക്ലബ്ബിന്റെ ഓഫർ റാമോസ് നിരസിച്ചിട്ടുണ്ട്.

ചുരുങ്ങിയത് 8 മില്യൺ ഡോളർ എങ്കിലും സാലറിയായി കൊണ്ട് ലഭിക്കണമെന്നാണ് താരത്തിന്റെ നിലപാട്.എന്നാൽ ക്ലബ്ബ് അമേരിക്ക ഓഫർ ചെയ്ത സാലറി ഇതിലും കുറവാണ്.ഇതുകൊണ്ടാണ് റാമോസ് ഓഫർ നിരസിച്ചിട്ടുള്ളത്.ഇനി താരം എവിടേക്ക് പോകും എന്നത് വ്യക്തമല്ല.മിലിറ്റാവോ പരുക്ക് മൂലം പുറത്തായതിനാൽ റാമോസ് റയൽ മാഡ്രിഡിലെക്ക് തിരിച്ചെത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതിലൊന്നും യാതൊരുവിധ പുരോഗതിയും രേഖപ്പെടുത്തിയിട്ടില്ല.

സൗദി അറേബ്യയിലെ ചില ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഓഫറുകൾ ഒന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അതേസമയം MLS ക്ലബ്ബുകൾക്കും താരത്തിൽ താല്പര്യമുണ്ട്. ഏതായാലും ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് ജോയിൻ ചെയ്യാനുള്ള ശ്രമങ്ങളായിരിക്കും റാമോസ് നടത്തുക.സൗദി,MLS എന്നിവർക്ക് തന്നെയാണ് സാധ്യതകൾ കല്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *