ഏറ്റവും മികച്ച ഭാവി വാഗ്ദാനങ്ങൾ, ആധിപത്യം കാണിച്ച് ബ്രസീലിയൻ യുവ പ്രതിഭകൾ!
ഫുട്ബോൾ ലോകത്തെ പ്രമുഖ അനലിസ്റ്റുകളായ CIES കഴിഞ്ഞ ദിവസം ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രോമിസ്ങ്ങായ താരങ്ങളുടെ പട്ടികയായിരുന്നു ഇവർ പ്രസിദ്ധീകരിച്ചിരുന്നത്.അതായത് ഏറ്റവും മികച്ച ഭാവി വാഗ്ദാനങ്ങൾ ആരൊക്കെയാണ് എന്നുള്ളത് ഇവർ പ്രവചിക്കുകയായിരുന്നു.ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ബ്രസീലിയൻ യുവ പ്രതിഭകളാണ് നേടിയിട്ടുള്ളത്.
ഒന്നാം സ്ഥാനത്ത് വരുന്നത് 17 വയസ്സ് മാത്രമുള്ള ബ്രസീലിയൻ താരമായ എൻഡ്രിക്കാണ്. ഭാവിയിൽ എന്തായാലും അദ്ദേഹം ഒരു സൂപ്പർതാരമാകും എന്നാണ് ഇവരുടെ പ്രവചനം. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഈ താരത്തെ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത സീസണിൽ എൻഡ്രിക്ക് റയൽ മാഡ്രിഡിന് വേണ്ടിയാണ് കളിക്കുക.
🔝💎 Los 10 DELANTEROS Sub-21 MÁS PROMETEDORES a nivel mundial, durante el último año, según CIES:
— Ataque Futbolero (@AtaqueFutbolero) March 13, 2024
🇧🇷 1- Endrick
🇧🇷 2- Vitor Roque
🇮🇪 3- Evan Ferguson
🇨🇱 4- Damián Pizarro
🇦🇷 5- JERÓNIMO DÓMINA
🇷🇸 6- Miloš Luković
🇳🇬 7- George Ilenikhena
🇷🇸 8- Benjamin Šeško
🇦🇷 9- SANTIAGO… pic.twitter.com/DqLx15k7Ha
അതേസമയം രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളതും ബ്രസീലിയൻ താരം തന്നെയാണ്. ബാഴ്സലോണയുടെ യുവ പ്രതിഭയായ വിറ്റോർ റോക്കാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അദ്ദേഹത്തിന് ഒരു വലിയ ഭാവി ഇവർ കാണുന്നുണ്ട്.റോക്ക് നിലവിൽ ബാഴ്സലോണക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഒരുപാട് അവസരങ്ങൾ ഒന്നും താരത്തിന് ലഭിക്കാറില്ല.
മൂന്നാം സ്ഥാനത്ത് വരുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റന്റെ യുവ പ്രതിഭയായ ഇവാൻ ഫെർഗൂസനാണ്. 19 വയസ്സ് മാത്രമുള്ള താരം പ്രീമിയർ 26 മത്സരങ്ങൾ കളിക്കുകയും ആറ് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.മറ്റു പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ച ഒരു താരം കൂടിയാണ് ഇവാൻ ഫെർഗൂസൻ. അതേസമയം അർജന്റൈൻ പ്രതിഭകളായ ജെറോണിമോ ഡോമിന,സാന്റിയാഗോ കാസ്ട്രോ എന്നിവരും മറ്റൊരു ബ്രസീലിയൻ യുവ പ്രതിഭയായ മാർക്കോസ് ലിയനാർഡോയും ഈ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.