എറിക്സണെ നൽകി അർജന്റൈൻ സൂപ്പർ താരത്തെ പിഎസ്ജിയിൽ നിന്നെത്തിക്കാൻ ഇന്റർ!

ഈ ജനുവരി ട്രാൻസ്ഫറിൽ ടീമിൽ ഒരു പ്രധാനപ്പെട്ട മാറ്റത്തിനൊരുങ്ങുകയാണ് ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെ. തന്റെ ശൈലിക്ക്‌ അനുയോജ്യമാവാത്ത ക്രിസ്ത്യൻ എറിക്സണെ വിൽക്കാനാണ് കോന്റെയുടെ തീരുമാനം. പകരം മറ്റൊരു താരത്തെ എത്തിക്കണം. ഇപ്പോഴിതാ എറിക്സണെ കൈമാറി പിഎസ്ജി താരത്തെ എത്തിക്കാനാണ് കോന്റെയുടെയും ഇന്റർമിലാന്റെയും പദ്ധതി. പിഎസ്ജിയുടെ അർജന്റൈൻ മധ്യനിര താരം ലിയാൻഡ്രോ പരേഡസിനെയാണ് കോന്റെ നോട്ടമിട്ടിരിക്കുന്നത്.

ഗോൾ ഇറ്റാലിയയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫറിൽ ഇതിനുള്ള ചരടുവലികൾ ഇന്റർമിലാൻ നടത്തിയേക്കും. തന്റെ ശൈലിക്ക്‌ അനുയോജ്യനായ താരമാണ് പരേഡസ് എന്നാണ് കോന്റെയുടെ കണ്ടെത്തൽ. ത്രീ മാൻ മിഡ്‌ഫീൽഡിൽ പ്ലേ മേക്കർ രൂപത്തിൽ താരത്തെ ഉപയോഗിക്കാൻ കഴിയുമെന്നാണ് കോന്റെയുടെ കണക്കുകൂട്ടലുകൾ. രണ്ട് സ്ട്രിക്കർമാർ ഉള്ള സമയത്ത് താരത്തെ അറ്റാക്കിങ് മിഡ്‌ഫീൽഡറായും ഉപയോഗപ്പെടുത്താം എന്നാണ് കോന്റെയുടെ കണ്ടെത്തൽ. പക്ഷെ താരത്തെ പിഎസ്ജി വിടുമോ എന്നുള്ളതാണ് വലിയ വെല്ലുവിളി. നാല്പത് മില്യൺ യൂറോക്കായിരുന്നു താരം പിഎസ്ജിയിൽ എത്തിയത്. 67 മത്സരങ്ങളിൽ പിഎസ്ജിയോടൊപ്പം വിജയിക്കാൻ പരേഡസിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *