എംബപ്പേ റയലിൽ എത്തുമോ? പ്രതികരിച്ച് ആഞ്ചലോട്ടി!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഒരിക്കൽ കൂടി പിഎസ്ജി നേരത്തെ തന്നെ പുറത്തായിരുന്നു.ബയേൺ ആണ് ഇരുപാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിഎസ്ജിയെ തകർത്തു വിട്ടത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം ഇപ്പോഴും അവശേഷിക്കുകയാണ്.അതുകൊണ്ടുതന്നെ അടുത്ത സമ്മറിൽ അദ്ദേഹം റയൽ മാഡ്രിഡിലേക്ക് എത്തുമോ എന്നുള്ളത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്.
റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ഇതിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ഇതേ ചോദ്യം നിങ്ങൾ എന്ന് തന്നെ ചോദിച്ചാലും ഞാൻ മറുപടി നൽകില്ല എന്നാണ് റയൽ മാഡ്രിഡ് കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ancelotti: “Would I like to sign Mbappé? Ask me today, you can ask also in two weeks or three months — I will never answer this question”. ⚪️🇫🇷 pic.twitter.com/ADfTmu2cqP
— Fabrizio Romano (@FabrizioRomano) March 10, 2023
” നിങ്ങൾക്ക് എംബപ്പേയെ കുറിച്ച് ഇപ്പോൾ എന്നോട് ചോദിക്കാം.നാളെ വേണമെങ്കിൽ ചോദിക്കാം, അടുത്ത ആഴ്ച ചോദിക്കാം,രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ചോദിക്കാം,പക്ഷേ ഈ ചോദ്യത്തിന് ഞാൻ ഒരിക്കലും നിങ്ങൾക്ക് മറുപടി നൽകാൻ പോകുന്നില്ല.പിഎസ്ജിയും ബയേണും തമ്മിൽ ഏറ്റുമുട്ടിയ മത്സരം ഞാൻ കണ്ടിരുന്നു. അത് വളരെ ഇൻട്രസ്റ്റിംഗ് ആയ മത്സരമായിരുന്നു “റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു.
പക്ഷേ എംബപ്പേ അടുത്ത സമ്മറിൽ എത്തില്ല എന്ന് തന്നെയാണ് പറയാൻ കഴിയുക.ഈ തോൽവി തന്റെ ഭാവിയെ ബാധിക്കില്ല എന്നുള്ളത് എംബപ്പേ വ്യക്തമാക്കിയിരുന്നു. താരത്തെ ഒരു കാരണവശാലും കൈവിടാൻ പിഎസ്ജി ഉദ്ദേശിക്കുന്നുമില്ല.