എംബപ്പേയുടെ പകരക്കാരൻ, ലിവർപൂളിൽ നിന്നും യുണൈറ്റഡിൽ നിന്നും സൂപ്പർതാരങ്ങളെ റാഞ്ചാൻ PSG
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ഈ സീസണിന് ശേഷം ക്ലബ്ബ് വിടുകയാണ്.ഫ്രീ ഏജന്റായി കൊണ്ട് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്കാണ് എംബപ്പേ പോകുന്നത്. അതുകൊണ്ടുതന്നെ മികച്ച ഒരു പകരക്കാരൻ ഇപ്പോൾ പിഎസ്ജിക്ക് ആവശ്യമാണ്. നിരവധി റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഉയർന്നിരുന്നു.
ഇപ്പോഴിതാ പ്രധാനമായും രണ്ട് താരങ്ങളുടെ പേരുകൂടി ഉയർന്ന് വന്നിട്ടുണ്ട്. ഒന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർതാരമായ മാർക്കസ് റാഷ്ഫോർഡാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ ഇപ്പോൾ പിഎസ്ജിക്ക് താല്പര്യമുണ്ട്.മാത്രമല്ല വലിയൊരു തുക അദ്ദേഹത്തിനായി മുടക്കാനും ക്ലബ്ബ് തയ്യാറാണ്. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൈലി മിററാണ്.
താരത്തിന് വേണ്ടി 75 മില്യൻ പൗണ്ട് വരെ ചിലവഴിക്കാൻ പിഎസ്ജി ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ.ഈ സീസണിൽ മികച്ച രൂപത്തിലേക്ക് മാറാൻ റാഷ്ഫോഡിന് കഴിഞ്ഞിട്ടില്ല. 27 ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ യുണൈറ്റഡ് ആരാധകരിൽ നിന്നും വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്നുണ്ട്. മോശം പ്രകടനമാണെന്ന് നടത്തുന്നതെങ്കിലും പിഎസ്ജിക്ക് ഈ താരത്തിൽ വലിയ വിശ്വാസമാണ്.
Numerous reports in France have said that PSG have a real interest in signing Luis Diaz. El Pais in Colombia also reports that PSG and Barcelona are interested in him.
— DaveOCKOP (@DaveOCKOP) March 14, 2024
They write:
“The Colombian national team winger is experiencing one of his best moments in his career and has… pic.twitter.com/9l64eDGG2s
ഇനി മറ്റൊരു താരം ലിവർപൂളിന്റെ കൊളംബിയൻ സൂപ്പർതാരമായ ലൂയിസ് ഡയസാണ്.കൊളംബിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷേ താരത്തെ സ്വന്തമാക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല. എന്തെന്നാൽ 145 മില്യൺ യൂറോ താരത്തിന് വേണ്ടി ലിവർപൂൾ ആവശ്യപ്പെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.2027 വരെയാണ് അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നത്. 40 മില്യൻ യൂറോക്ക് പോർട്ടോയിൽ നിന്നായിരുന്നു ലിവർപൂൾ ഈ താരത്തെ സ്വന്തമാക്കിയിരുന്നത്.
ഈ സീസണിൽ അസാധാരണമായ പ്രകടനമൊന്നും പുറത്തെടുക്കാൻ ഡയസിന് സാധിച്ചിട്ടില്ല. 27 ലീഗ് മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും താരത്തെ കൂടി പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.