ഇറ്റാലിയൻ പരീക്ഷ പാസായി സുവാരസ്, പക്ഷെ യുവന്റസ് നീക്കം ഉപേക്ഷിക്കുന്നു?

യുവന്റസിലേക്ക് ചേക്കേറാനുള്ള ഇറ്റാലിയൻ പാസ്സ്പോർട്ടിന്റെ പരീക്ഷ സൂപ്പർ താരം ലൂയിസ് സുവാരസ് പാസായി. ഇന്നലെയാണ് സുവാരസ് ഈ എക്സാം വിജയകരമായി പൂർത്തിയാക്കിയത്. എന്നാൽ താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ യുവന്റസ് ഉപേക്ഷിക്കാൻ നിൽക്കുകയാണ്. റോമയുടെ സൂപ്പർ സ്‌ട്രൈക്കർ ആയ എഡിൻ സെക്കോയുമായി യുവന്റസ് കരാറിൽ എത്തിയതായി ഫാബ്രിസിയോ റൊമാനൊ അടക്കമുള്ളവർ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുവാരസിന് വേണ്ടിയുള്ള നീക്കങ്ങൾ യുവന്റസ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. നാപോളി താരമായ മിലിച്ച് റോമയിൽ എത്തിയിരുന്നു. ഇതോടെ സെക്കോ യുവന്റസിലേക്ക് തന്നെ എന്നുറപ്പാവുകയായിരുന്നു. ഇതോടെ ഇനി സുവാരസിനെ യുവന്റസിന് ആവിശ്യമില്ലാതെയാവുകയായിരുന്നു. ഇതോടെ സുവാരസ് മറ്റൊരു ക്ലബ് തേടേണ്ടി വരും.

എന്നാൽ ഈ എക്സാം പൂർത്തിയാക്കിയത് സുവാരസിന് സമയനഷ്ടമാവില്ല. എന്തെന്നാൽ യൂറോപ്യൻ യൂണിയൻ പാസ്പോർട്ട് എടുക്കാൻ ഇത് സുവാരസിനെ സഹായിക്കും. ഇനി സുവാരസിന്റെ മുന്നിലുള്ള രണ്ട് ക്ലബുകൾ അത്‌ലെറ്റിക്കോ മാഡ്രിഡും പിഎസ്ജിയുമാണ്. ഇതിൽ തന്നെ അത്‌ലെറ്റിക്കോ മാഡ്രിഡിനാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ താല്പര്യം. പക്ഷെ സുവാരസിന് ഒരു വർഷം കൂടി ബാഴ്സയിൽ കരാർ അവശേഷിക്കുന്നുണ്ട്. മാത്രമല്ല സുവാരസിന് പകരക്കാരനാവാൻ നോട്ടമിട്ട ഒരു താരത്തെയും ക്ലബ്ബിൽ എത്തിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ സുവാരസ് തുടരാൻ തീരുമാനിച്ചാൽ ക്ലബ്ബിൽ സ്ഥാനം നൽകുമെന്ന് കൂമാൻ അറിയിച്ചിരുന്നു. ഇതിനാൽ തന്നെ മറ്റേതെങ്കിലും തട്ടകം കണ്ടെത്താൻ സുവാരസിന് കഴിഞ്ഞില്ലെങ്കിൽ താരം ബാഴ്സയിൽ തന്നെ തുടർന്നേക്കും സൂപ്പർ താരം ലയണൽ മെസ്സിയും താരത്തോട് ബാഴ്സയിൽ തുടരാൻ ആവിശ്യപ്പെട്ടിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *