ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടൂ: യൂറോപ്പ്യൻ ക്ലബ്ബുകളോട് പാൽമിറാസ് പരിശീലകൻ!

ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വണ്ടർ കിഡാണ് എൻഡ്രിക്ക്. തുടർന്ന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നു. വരുന്ന സമ്മറിൽ അദ്ദേഹം റയൽ മാഡ്രിഡിനോടൊപ്പം ജോയിൻ ചെയ്യും.പാൽമിറാസിൽ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു യുവതാരമാണ് മെസ്സിഞ്ഞോ. 17 വയസ്സ് മാത്രമുള്ള താരത്തെ ഇപ്പോൾ ചെൽസി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ഏഴുവർഷത്തെ കരാറിലാണ് ചെൽസി മെസ്സിഞ്ഞോയെ സ്വന്തമാക്കിയിട്ടുള്ളത്.ഒഫീഷ്യൽ പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകും. അടുത്തവർഷം 18 വയസ്സ് പൂർത്തിയായതിനുശേഷമായിരിക്കും മെസ്സിഞ്ഞോ ചെൽസിക്കൊപ്പം ജോയിൻ ചെയ്യുക. തങ്ങളുടെ മികച്ച താരങ്ങളെ യൂറോപ്പ്യൻ ക്ലബ്ബുകൾ കൊണ്ടുപോകുന്നതിൽ പാൽമിറാസിന്റെ പരിശീലകനായ ഏബൽ ഫെരേര കടുത്ത നിരാശനാണ്. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടൂ എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഫെരേരയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എൻഡ്രിക്കിനെ റയൽ മാഡ്രിഡ് കൊണ്ടുപോയി. ഇപ്പോൾ വില്യനെ ചെൽസിയും കൊണ്ടുപോയി. ഒരൊറ്റ വർഷത്തിനിടയിലാണ് ഞങ്ങൾക്ക് രണ്ട് മികച്ച താരങ്ങളെ നഷ്ടമായത്. ഇനി ചെൽസി ഞങ്ങളിൽ നിന്നും താരങ്ങളെ കൊണ്ടുപോകില്ല എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനിയെങ്കിലും അവരെല്ലാം ഞങ്ങളെ വെറുതെ വിടുമെന്ന് കരുതുന്നു. ഞങ്ങൾക്കൊരു ഇടവേള നൽകൂ, ഇതൊരു അപേക്ഷയാണ് ” ഇതാണ് പാൽമിറാസ് പറഞ്ഞിട്ടുള്ളത്.

സമീപകാലത്ത് ബ്രസീലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്നവരാണ് പാൽ മിറാസ്.എൻഡ്രിക്കും മെസ്സിഞ്ഞോയും ക്ലബ്ബ് വിടുന്നത് തീർച്ചയായും അവരെ ബാധിക്കും.പക്ഷേ ബ്രസീലിൽ നിന്നും യുവ താരങ്ങളെ യൂറോപ്യൻ വമ്പന്മാർ സ്വന്തമാക്കുന്നത് ഇതാദ്യമായിട്ടല്ല.സാമ്പത്തികപരമായി വലിയ നേട്ടങ്ങളാണ് ഇതുവഴി ബ്രസീലിയൻ ക്ലബ്ബുകൾ ഉണ്ടാക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *