അൽ നസ്ർ താരത്തിന് റയൽ മാഡ്രിഡിലേക്ക് വരണം,നിലപാട് എടുത്ത് ക്ലബ്ബ് !
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് കഴിഞ്ഞിരുന്നു. അതിലൊരു താരമാണ് അയ്മറിക്ക് ലപോർട്ടെ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു അൽ നസ്ർ ഈ സ്പാനിഷ് സെന്റർ ബാക്കിനെ സ്വന്തമാക്കിയത്. താരത്തിന് ഈ സൗദി ക്ലബ്ബുമായി ഇനിയും രണ്ടു വർഷത്തെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.
ഒരു വർഷം 25 മില്യൺ യൂറോയാണ് അദ്ദേഹത്തിന് ലഭിക്കുന്ന സാലറി. പക്ഷേ ലപോർട്ടക്ക് ഇപ്പോൾ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് വരണം. അതിനുവേണ്ടി ഇപ്പോൾ താരവും അദ്ദേഹത്തിന്റെ ശ്രമങ്ങൾ നടത്തുന്നുണ്ട്.അൽ നസ്റുമായുള്ള കോൺട്രാക്ട് റദ്ദാക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ സ്പാനിഷ് താരം ശ്രമിക്കുന്നത്.
നിലവിൽ ഒരു സെന്റർ ബാക്കിനെ റയൽ മാഡ്രിഡിന് ആവശ്യമുണ്ട്. എന്തെന്നാൽ നാച്ചോ ക്ലബ്ബ് വിട്ടിട്ടുണ്ട്.ലെനി യോറോക്ക് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൊണ്ടുപോവുകയായിരുന്നു.സ്‌ക്വാഡിലേക്ക് ഇനി ആരും വരില്ല എന്നത് റയൽ പരിശീലകൻ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ലപോർട്ടയെ കൊണ്ടുവരാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ട്.പക്ഷേ അദ്ദേഹത്തിന് വേണ്ടി ട്രാൻസ്ഫർ ഫീ മുടക്കാൻ റയൽ മാഡ്രിഡ് തയ്യാറല്ല.ഫ്രീ ഏജന്റായി കൊണ്ട് വരികയാണെങ്കിൽ മാത്രമാണ് റയൽ മാഡ്രിഡ് യഥാർത്ഥ സ്വന്തമാക്കുക.
എന്നാൽ അൽ നസ്റും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് എടുത്തു കഴിഞ്ഞിട്ടുണ്ട്. കരാർ റദ്ദാക്കിക്കൊണ്ട് അദ്ദേഹത്തെ പോവാൻ ക്ലബ്ബ് അനുവദിച്ചേക്കില്ല. മറിച്ച് ട്രാൻസ്ഫർ ലഭിക്കണം എന്നാണ് ഈ സൗദി ക്ലബ്ബിന്റെ നിലപാട്. സാമ്പത്തികപരമായ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് ഈ കോൺട്രാക്ട് റദ്ദാക്കാൻ വേണ്ടിയാണ് ഇപ്പോൾ ലപോർട്ട ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.ലപോർട്ടക്ക് നിലവിൽ സ്പാനിഷ് ക്ലബ്ബിലേക്ക് എത്താൻ ആഗ്രഹമുണ്ട്.അതിന് വേണ്ടിയുള്ള ശ്രമങ്ങൾ താരം തുടർന്നേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.