അൽ നസ്റിനോട് ഓക്കേ പറഞ്ഞ് എഡേഴ്സൺ,നിലപാട് മാറ്റാതെ മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സൺ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് താരത്തെ എത്തിക്കാൻ വലിയ താല്പര്യമുണ്ട് എന്നുള്ളത് മാത്രമല്ല അവരുടെ ശ്രമങ്ങൾ ഫലം കാണുകയും ചെയ്തിരുന്നു. അതായത് എഡേഴ്സണുമായി അവർ ചർച്ച നടത്തിയിരുന്നു.അൽ നസ്റിലേക്ക് വരാൻ അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട്.
ക്ലബ്ബുമായി ഈ ബ്രസീലിയൻ താരം പേഴ്സണൽ എഗ്രിമെന്റിൽ എത്തിയിട്ടുണ്ട്. പക്ഷേ അൽ നസ്റിന് മുന്നിലുള്ള ഇപ്പോഴത്തെ തടസ്സം അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. അതായത് 30 മില്യൺ യൂറോ ആണ് അദ്ദേഹത്തിന് വേണ്ടി സിറ്റിക്ക് അൽ നസ്ർ ഓഫർ ചെയ്തിട്ടുള്ളത്.പക്ഷേ മാഞ്ചസ്റ്റർ സിറ്റി ഇത് സ്വീകരിച്ചിട്ടില്ല എന്നുള്ളത് മാത്രമല്ല അവരുടെ നിലപാടിൽ മാറ്റം വരുത്തുകയും ചെയ്തിട്ടില്ല.
എന്തെന്നാൽ എഡേഴ്സണെ കൈവിടാൻ അവർ തയ്യാറാണ്. പക്ഷേ 50 മില്യൺ യൂറോയിൽ കൂടുതൽ ലഭിക്കൽ നിർബന്ധമാണ്. അതിനേക്കാൾ ചെറിയ ഒരു തുകക്ക് അദ്ദേഹത്തെ കൈമാറില്ല എന്ന് തന്നെയാണ് സിറ്റിയുടെ നിലപാട്.ഇതാണ് ഇപ്പോൾ ഇവിടെ തടസ്സമായി കൊണ്ട് നിലകൊള്ളുന്നത്. സൗദി ക്ലബ്ബ് താരത്തിന് വേണ്ടി മറ്റൊരു ഓഫർ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഈ ഡീൽ രണ്ട് ക്ലബ്ബുകളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്.ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ ഡേവിഡ് ഒസ്‌പിനയുടെ സ്ഥാനത്തേക്കാണ് പുതിയ ഗോൾകീപ്പർ അന്വേഷിക്കുന്നത്.കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി അദ്ദേഹം ക്ലബ്ബ് വിട്ടിരുന്നു.എഡേഴ്സണെ എത്തിക്കാൻ കഴിയും എന്ന് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. നിരവധി സൂപ്പർതാരങ്ങളെ സമീപകാലത്ത് സ്വന്തമാക്കിയിട്ടുള്ള ക്ലബ്ബാണ് അൽ നസ്ർ. എന്നാൽ എപ്പോഴും അൽ ഹിലാലിന് പുറകിൽ രണ്ടാമതാവേണ്ടി വരുന്നു എന്നത് അവരെ നിരാശപ്പെടുത്തുന്നുണ്ട്.