അർണോൾഡിന് വേണ്ടി എൽ ക്ലാസിക്കോ പോരാട്ടം!
ലിവർപൂളിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ട്രന്റ് അലക്സാണ്ടർ അർണോൾഡ് ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്ക്മാരിൽ ഒരാളാണ്.താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക.എന്നാൽ ഈ കരാർ പുതുക്കാൻ അർ ണോൾഡ് തയ്യാറായിട്ടില്ല. മറിച്ച് അടുത്ത വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി കൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വലിയ താല്പര്യമുള്ള താരമാണ് അർ ണോൾഡ്.ഡാനി കാർവ്വഹലിന്റെ പകരമായി കൊണ്ട് റയൽ മാഡ്രിഡ് കണ്ടുവച്ചിരിക്കുന്നത് ഈ താരത്തെയാണ്. അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹത്തെ കൊണ്ടുവരാൻ കഴിയും എന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് റയൽ മാഡ്രിഡ് ഉള്ളത്. പക്ഷേ റയലിന് കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് ബാഴ്സലോണയും രംഗത്ത് വന്നിട്ടുണ്ട്.
അവരുടെ പ്ലാനും ഇതുതന്നെയാണ്. അടുത്ത സമ്മറിൽ അദ്ദേഹത്തെ ഫ്രീ ട്രാൻസ്ഫറിൽ കൊണ്ടുവരാൻ ബാഴ്സലോണയും ശ്രമിക്കും. ചുരുക്കത്തിൽ അർണോൾഡിനായി നമുക്കൊരു എൽ ക്ലാസിക്കോ പോരാട്ടം തന്നെ വീക്ഷിക്കാൻ സാധിച്ചേക്കും. താരം ഏത് ക്ലബ്ബിനെ തിരഞ്ഞെടുക്കും എന്നത് വ്യക്തമല്ല. പക്ഷേ റയൽ മാഡ്രിഡിനോട് താരത്തിന് ഇഷ്ടക്കൂടുതലുണ്ട് എന്നുള്ളത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു കാര്യമാണ്. രണ്ട് ടീമുകൾക്കും താല്പര്യമുണ്ട് എന്നത് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിക്കാറുണ്ട്. അറ്റാക്കിങ്ങിൽ വളരെയധികം മികവ് പുലർത്തുന്ന താരമാണ് അർണോൾഡ്.പക്ഷേ അദ്ദേഹത്തിന്റെ ഡിഫൻസീവ് എബിലിറ്റിയിൽ പലപ്പോഴുംസംശയങ്ങൾ ഉയരാറുണ്ട്.അത് താരത്തിന് വിമർശനങ്ങൾ നേടി കൊടുക്കാറുമുണ്ട്. എന്നിരുന്നാലും അർണോൾഡ് ഒരു മികച്ച താരമാണ് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ കൂടുതൽ ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്തു വന്നേക്കും.