അർജന്റീന ഗോൾകീപ്പറെ അൽ നസ്ർ സ്വന്തമാക്കി!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ.കൂടുതൽ സൂപ്പർ താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ അവർ ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നുള്ളത് നേരത്തെ വ്യക്തമായ കാര്യമാണ്. ഇതിനിടയിലായിരുന്നു അവരുടെ മിന്നും ഗോൾ കീപ്പറായ ഡേവിഡ് ഒസ്‌പിനക്ക് പരിക്കേറ്റത്.
താരത്തിന്റെ എൽബോക്ക് പൊട്ടൽ ഏൽക്കുകയായിരുന്നു. ചുരുങ്ങിയത് മൂന്നുമാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരും എന്നുള്ളത് ഉറപ്പാവുകയായിരുന്നു. ഇതുകൊണ്ട് തന്നെ ഈ സൗദി ക്ലബ്ബിന് ഒരു മികച്ച ഗോൾകീപ്പർ ആവശ്യമുണ്ടായിരുന്നു.അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്‍റെ അർജന്റൈൻ ഗോൾ കീപ്പറായ അഗുസ്റ്റിൻ റോസിയെ ഇപ്പോൾ അൽ നസ്ർ സ്വന്തമാക്കിയിട്ടുണ്ട്.Tyc സ്പോർട്സ് ഉൾപ്പെടെയുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
🚨Acuerdo verbal entre Boca y Al-Nassr por Agustín Rossi.
— César Luis Merlo (@CLMerlo) January 21, 2023
*️⃣ Préstamo hasta el 30/6 con un cargo de u$s 1.300.000.
*️⃣El arquero está en Madrid. Una vez que esté TODO firmado, viajará para ser compañero de CR7.
*️⃣El 1/7 se sumará al Flamengo. #TratoHecho pic.twitter.com/sQociBPBt6
ആറുമാസത്തെ ലോൺ അടിസ്ഥാനത്തിലാണ് റോസ്സി സൗദി ക്ലബ്ബിന് വേണ്ടി കളിക്കുക. ഈ സീസണിന് ശേഷം ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെങ്കോയിലേക്ക് പോവാൻ ധാരണയിൽ എത്തിയിട്ടുള്ള താരമാണ് റോസ്സി. അതിനിടയിലാണ് അദ്ദേഹം ഈ ജനുവരിയിൽ തന്നെ ബൊക്ക വിട്ടുകൊണ്ട് ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
മുമ്പ് അർജന്റീന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം കൂടിയാണ് റോസ്സി. പക്ഷേ ടീമിന് വേണ്ടി ഇതുവരെ അദ്ദേഹം കളിച്ചിട്ടില്ല. ഏതായാലും ഒസ്‌പിനയുടെ അഭാവത്തിൽ ആറുമാസം വല കാക്കാൻ ഇപ്പോൾ ഈ അർജന്റീന ഗോൾകീപ്പറെ സൗദി ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്. സൂപ്പർ താരം കെയ്ലർ നവാസിനെ സ്വന്തമാക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.