അവസാനനിമിഷം ഡീപേയെ ബാഴ്‌സ റാഞ്ചി? സ്ഥിരീകരണവുമായി ലിയോൺ സ്പോർട്ടിങ് ഡയറക്ടർ !

ക്ലബ് വിട്ട സൂപ്പർ താരം ലൂയിസ് സുവാരസിന്റെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനദിവസമായ ഇന്ന് വരെ തുടരുകയാണ് എഫ്സി ബാഴ്‌സലോണ. ഇന്റർമിലാൻ താരം ലൗറ്ററോ മാർട്ടിനെസിനെ കൈവിട്ട സ്ഥിതിക്ക് ബാഴ്‌സയുടെ ഏക ആശ്രയം ലിയോൺ താരം മെംഫിസ് ഡീപേയായിരുന്നു. താരത്തിന് വേണ്ടിയുള്ള അവസാന നിമിഷത്തെ ശ്രമങ്ങൾ ഫലം കണ്ടതയാണ് പുതുതായി വരുന്ന റിപ്പോർട്ടുകൾ. സ്പോർട്ട് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. താരവുമായി ബാഴ്‌സ കരാറിൽ എത്തിയതായും താരം ഉടൻ തന്നെ ബാഴ്‌സയുമായി കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം വെളിപ്പെടുത്തിയത് ലിയോൺ സ്പോർട്ടിങ് ഡയറക്ടറായ ജൂനിഞ്ഞോയാണ്. കഴിഞ്ഞ ദിവസം ടെലിഫൂട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് ജൂനിഞ്ഞോ ഇക്കാര്യം വെളിപ്പെടുത്തിയത്.

” അദ്ദേഹത്തിന് പന്ത്രണ്ട് മാസം കൂടി ഇവിടെ കരാർ അവശേഷിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം ബാഴ്‌സയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. ഞങ്ങൾക്കത് മറച്ചു വെക്കേണ്ട കാര്യമില്ല. അദ്ദേഹം നാളെ ബാഴ്‌സക്ക് വേണ്ടി സൈൻ ചെയ്യാൻ സാധ്യതയുണ്ട്. പക്ഷെ അക്കാര്യം ഉറപ്പില്ല. പക്ഷെ അദ്ദേഹം ലിയോൺ വിടാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത് ” ലിയോണിന്റെ സ്പോർട്ടിങ് ഡയറക്ടറായ ജൂനിഞ്ഞോ പറഞ്ഞു. ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാന്റെ ഇഷ്ടതാരമാണ് ഡീപേ. കഴിഞ്ഞ ദിവസം സെർജിനോ ഡെസ്റ്റ് ബാഴ്‌സയിൽ എത്തിയിരുന്നു. ഡീപേയെ വിട്ടുകിട്ടണമെങ്കിൽ ബാഴ്‌സ ഉടൻ തന്നെ കരാറിൽ എത്തണമെന്ന് ലിയോൺ പ്രസിഡന്റ്‌ ഓലസ് പറഞ്ഞിരുന്നു. താരത്തിന് ഒരു വർഷം കരാർ അവശേഷിക്കുന്നുണ്ടെങ്കിലും ബാഴ്‌സയിലേക്ക് പോവാൻ തന്നെയാണ് ഡീപേയുടെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!