അലേനക്ക്‌ പിന്നാലെ മറ്റൊരു ബാഴ്‌സ താരത്തെ കൂടി റാഞ്ചാൻ ഇറ്റാലിയൻ ക്ലബ്ബിന്റെ നീക്കം !

ഈ ജനുവരി ട്രാൻസ്ഫറിൽ ആയിരുന്നു എഫ്സി ബാഴ്സലോണയുടെ മധ്യനിര താരം കാർലെസ് അലേന ബാഴ്സ വിട്ട് ഗെറ്റാഫെയിലേക്ക് ചേക്കേറിയത്. ടീമിൽ മതിയായ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്നായിരുന്നു അലേന ക്ലബ് വിട്ട് പുറത്ത് പോയത്. ലോണിലായിരുന്നു താരം ബാഴ്സ വിട്ടത്. ഇപ്പോഴിതാ മറ്റൊരു ബാഴ്സ താരത്തെ കൂടി റാഞ്ചാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയൻ ക്ലബായ നാപോളി. പ്രതിരോധനിര താരം ജൂനിയർ ഫിർപ്പോയെയാണ് നാപോളി നോട്ടമിട്ടിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനാണ് നാപോളിയുടെ പദ്ധതി.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഫിർപ്പോ കഴിഞ്ഞ സീസണിൽ 17 ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു. എന്നാൽ ഈ സീസണിൽ താരത്തിന് തീരെ അവസരങ്ങൾ ലഭിക്കുന്നില്ല. അത്കൊണ്ട് തന്നെ താരം ക്ലബ് വിടാനും ബാഴ്സ താരത്തെ കൈവിടാനും തീരുമാനമെടുത്തിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ ആണ് ഈ വാർത്തയുടെ ഉറവിടം.അതേസമയം ഫിർപ്പോക്ക്‌ വേണ്ടി സ്പാനിഷ് ക്ലബായ ഗ്രനാഡയും രംഗത്തുണ്ട്. ഒരുപക്ഷെ ആറു മാസത്തിന്റെ കാലാവധിയിലേക്ക് താരത്തെ എത്തിക്കാനാണ് ഗ്രനാഡയുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *