അയാക്സിന്റെ അമേരിക്കൻ പ്രതിരോധനിര താരത്തെ ബാഴ്‌സക്ക് വേണം !

അയാക്സിന്റെ യുവപ്രതിരോധനിര താരത്തെ ബാഴ്‌സയിൽ എത്തിക്കാനുള്ള പുറപ്പാടിലാണ് ക്ലബ്. ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരൊറ്റ താരത്തെ പോലും ടീമിൽ എത്തിക്കാൻ കഴിയാത്ത ക്ലബാണ് ബാഴ്‌സ. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ച ക്ലബാണ് ബാഴ്സ. ഇതിനാൽ തന്നെ ലൗറ്ററോ മാർട്ടിനെസ്, ഡീപേ, വിനാൾഡം എന്നീ ട്രാൻസ്ഫറുകൾ ഒന്നും തന്നെ നടത്താൻ ബാഴ്‌സക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ ആദ്യ സൈനിങ്‌ അയാക്സിന്റെ യുവഡിഫൻഡറായ സെർജിനോ ഡെസ്റ്റ് ആയിരിക്കണമെന്നാണ് കൂമാന്റെ ആഗ്രഹം. എന്നാൽ ബാഴ്സക്ക് വെല്ലുവിളി ഉയർത്തി കൊണ്ട് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കും താരത്തിന്റെ പിറകിലുണ്ട്. ബാഴ്‌സയുടെ പ്രതിരോധം ദുർബലമാണ് എന്ന് മനസ്സിലാക്കിയ കൂമാൻ ഇനി ബാഴ്‌സയുടെ ശ്രദ്ധ ഡിഫൻസീവിൽ ആയിരിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നെൽസൺ സെമെഡോക്ക് പകരക്കാരൻ എന്ന രൂപത്തിലാണ് സെർജിനോ ഡെസ്റ്റിനെ ബാഴ്സ ഉന്നംവെക്കുന്നത്. പത്തൊൻപത് വയസ്സ് മാത്രം പ്രായമുള്ള ഈ അമേരിക്കക്കാരൻ കഴിഞ്ഞ സീസണിലാണ് അയാക്സിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. സ്പാനിഷ് മധ്യമായ മുണ്ടോ ഡിപോർട്ടിവോയാണ് ബാഴ്സ താരത്തെ എത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നു എന്നുള്ള വിവരം പുറത്ത് വിട്ടത്. നിലവിൽ 2023 വരെ അയാക്സുമായി താരത്തിന് കരാർ അവശേഷിക്കുന്നുണ്ട്. 2018-ലായിരുന്നു താരം അയാക്സുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. ഇരുപത് മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി ബാഴ്സ ചിലവഴിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *