അയാക്സിനൊപ്പം പരിശീലനം ചെയ്യാതെ ആന്റണി,യുണൈറ്റഡിലേക്ക്?

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പുതുതായി സ്വന്തമാക്കിയത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയെയാണ്. ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറുടെ അഭാവത്തിന് ഇതോടുകൂടി വിരാമമിടാൻ യുണൈറ്റഡിന് കഴിഞ്ഞു.

ഇനി മുന്നോട്ട് നിരയിലേക്ക് ഒരു സൂപ്പർ താരത്തെയാണ് യുണൈറ്റഡിന് ആവശ്യം.അയാക്സിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിക്ക് വേണ്ടി ഏറെക്കാലമായി യുണൈറ്റഡ് ശ്രമങ്ങൾ നടത്തുന്നു. എന്നാൽ ഇതുവരെ അത് ഫലം കണ്ടിട്ടില്ല. താരത്തെ വിട്ടു നൽകാൻ അയാക്സ് ഒരുക്കമല്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

എന്നാൽ ആന്റണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് ആന്റണി തന്നെ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.കഴിഞ്ഞ ദിവസം ക്ലബ്ബിനൊപ്പം പരിശീലനം നടത്താൻ ആന്റണി എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ ആന്റണി അയാക്സിനൊപ്പം ഉണ്ടാവില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട് എന്നുള്ള കാര്യം ആന്റണി ക്ലബ്ബിനെ അറിയിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും ഈ വിഷയത്തിൽ ക്ലബ്ബ് ഏത് രൂപത്തിലുള്ള തീരുമാനം എടുക്കുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ആന്റണിയെ അയാക്സ് കൈവിടാൻ തീരുമാനിച്ചാലും വലിയൊരു തുക താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടിവരും. ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെയായിരുന്നു ലിസാൻഡ്രോ മാർട്ടിനസ് അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *