OFFICIAL: സീരി Aയിലെ മികച്ച താരം ഡിബാല
2019/20 സീസൺ ഇറ്റാലിയൻ സീരിAയിലെ മികച്ച താരമായി യുവെൻ്റസിൻ്റെ അർജൻ്റൈൻ താരം പൗളോ ഡിബാല തെരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ യുവെൻ്റസിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഡിബാല 33 സീരി A മത്സരങ്ങളിൽ നിന്നായി 11 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. കഴിഞ്ഞ സീസണിൽ സീരി Aയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.
Key performances, to set themselves apart and be the best! Here are all the MVPs of the 2019/2020 #SerieATIM season! 🔥🔝#WeAreCalcio pic.twitter.com/JELpfOmUD0
— Lega Serie A (@SerieA_EN) August 4, 2020
മികച്ച താരത്തിന് പുറമെ മികച്ച ഗോൾകീപ്പർ, മികച്ച ഡിഫൻ്റർ, മികച്ച മിഡ്ഫീൽഡർ, മികച്ച സ്ട്രൈക്കർ, മികച്ച U23 താരം എന്നിവരെയും സീരി A അധികൃതർ തെരഞ്ഞെടുത്തിട്ടുണ്ട്. അതിൻ്റെ ലിസ്റ്റ് താഴെ ചേർക്കുന്നു:
- മികച്ച ഗോൾകീപ്പർ: വൊയ്ചെക് ഷെസ്നൈ (യുവെൻ്റസ്)
- മികച്ച ഡിഫൻ്റർ : സ്റ്റെഫാൻ ഡി വ്രിജ് (ഇൻ്റർ മിലാൻ)
- മികച്ച മിഡ്ഫീൽഡർ : അലെജാന്ദ്രോ ഗോമെസ് (അറ്റലാൻ്റ)
- മികച്ച സ്ട്രൈക്കർ : സിറോ ഇമ്മൊബിലെ (ലാസിയോ)
- മികച്ച U23 താരം: ഡെയാൻ കുലുസേവ്സ്കി (പാർമ)
- മികച്ച താരം (MVP): പൗളോ ഡിബാല (യുവെൻ്റസ്)