Confirmed :വിദാൽ ഇനി ബ്രസീലിൽ കളിക്കും!
ഇന്റർ മിലാന്റെ ചിലിയൻ സൂപ്പർ താരമായ ആർതുറോ വിദാൽ ഇനി ബ്രസീലിൽ കളിച്ചേക്കും. താരം ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയുമായി ഇപ്പോൾ എഗ്രിമെന്റിൽ എത്തി കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇനി മെഡിക്കൽ ടെസ്റ്റാണ് പൂർത്തിയാവാനുള്ളത്. അതിനുശേഷമായിരിക്കും താരം കരാറിൽ ഒപ്പുവെക്കുക. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.35-കാരനായ താരം കഴിഞ്ഞദിവസം ഫ്ലമെങ്കോയുടെ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഫ്ലമെങ്കോയുടെ ഒരു ആരാധകനായി കൊണ്ടാണ് താനിവിടെ എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിദാൽ പറഞ്ഞിട്ടുള്ളത്.
Arturo Vidal, new Flamengo player as expected. Deal agreed and set to be signed, he has now arrived in Brazil in order to complete move to Mengão from Inter. 🔴⚫️🇨🇱 #Fla
— Fabrizio Romano (@FabrizioRomano) July 6, 2022
Vidal will undergo medical tests this week.@raflamello81 🎥⤵️ pic.twitter.com/RvDylYBJRZ
താരത്തെ ഇന്റർമിലാൻ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാൻ അനുവദിച്ചിരുന്നു. മാത്രമല്ല നാല് മില്യൺ യൂറോയും നൽകാൻ ഇന്റർ സമ്മതിച്ചിരുന്നു.യുവന്റസ്,ബയേൺ, എഫ്സി ബാഴ്സലോണ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചതിനുശേഷമാണ് വിദാൽ ഇപ്പോൾ ബ്രസീലിയൻ ക്ലബ്ബിൽ എത്തിയിട്ടുള്ളത്.
ചിലിക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടം നേടിയ താരം കൂടിയാണ് വിദാൽ.എന്നാൽ വരുന്ന വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കാൻ ചിലിക്ക് സാധിച്ചിട്ടില്ല. അതേസമയം ഇന്റർ മിലാൻ തങ്ങളുടെ മറ്റൊരു ചിലിയൻ താരമായ സാഞ്ചസിനെയും ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാൻ അനുവദിച്ചിട്ടുണ്ട്.